ഹൗ ഈദ് ദ് ജോഷ് പ്രിയ കലാകാരന്‍ മോഹന്‍ലാല്‍ സെെന്യത്തെ പ്രശംസിച്ച് ഇട്ട വരികളാണ് ഇതിനോടൊപ്പം ഇന്ത്യ തിരിച്ചടിച്ചിരിക്കുന്നു. ഇന്ത്യന്‍ വ്യോമസേമ ജയ്ഹിന്ദ് എന്ന് അദ്ദേഹം ട്വിറ്റില്‍ കുറിച്ചു. ഉറി ദി സര്‍ജിക്കല്‍ സ്ട്രെക്ക് എന്ന സിനിമയിലെ ഒരു ചൊല്ലാണ് ഹൗ ഈസ് ദ് ജോഷ്. സെെന്യത്തെ അഭിനന്ദിക്കുന്ന വാചകമാണ് ലാലേട്ടനും ട്വിറ്ററില്‍ കുറിച്ചത്.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് വ്യോമസേന പാക്കിസ്ഥാനിലെ ബാലകോട്ട്, ചകോതി, മുസഫറാബാദ് എന്നിവിടങ്ങളിലെ ഭീകരതാവളങ്ങള്‍ തകര്‍ത്തത്. മുന്നൂറോളം പേര് ഇന്ത്യയുടെ ആക്രമണത്തില്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണം ഇന്ത്യയും പാക്കിസ്ഥാനും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയുടെ പോര്‍ വിമാനങ്ങള്‍ക്ക് മുന്നില്‍ പിടിച്ച് നില്‍ക്കാനാവാതെ പാക് പ്രതിരോധ നിര ഭയന്നോടുകയായിരുന്നു.അതോടൊപ്പം തന്നെ കൊടും ഭീകരനായ യൂസഫ് അസറിനേയും നമ്മുടെ സെെന്യം വക വരുത്തി.
Post Your Comments