ജയ്പൂര്‍: മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ രാജസ്ഥാന്‍ ജെജെടി സര്‍വകലാശാല ഡി ലിറ്റ് നല്‍കി ആദരിച്ചു. സാമൂഹ്യ, സാംസ്‌കാരിക, ആധ്യാത്മിക, രംഗങ്ങളില്‍ നല്‍കിയ വിവിധ സേവനങ്ങള്‍, മാധ്യമ മേഖലയില്‍ അടക്കം നടത്തിയ പ്രവര്‍ത്തനങ്ങള്‍ എന്നിവ കണക്കിലെടുത്താണ് ബിരുദദാനമെന്നും തിബ്രേവാല അറിയിച്ചു. മികച്ച അക്കാദമിക് പാരമ്പര്യമുള്ള സര്‍വകലാശാലയില്‍ നിന്ന് കിട്ടിയ ബിരുദം വലിയ അംഗീകാരമാണെന്ന് ഡിലിറ്റ് സ്വീകരിച്ചുകൊണ്ട് ഗവര്‍ണര്‍ പറഞ്ഞു.
കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടിയ കൃഷ്ണ പൂനിയാ, മുംബയിലെ സൗര്‍ ദാസ് എന്നിവര്‍ക്കും ഡിലിറ്റ് നല്‍കി.ശ്രീജഗദീഷ് പ്രസാദ് ജബര്‍മല്‍ തിബ്രേവാല സര്‍വകലാശാല രാജസ്ഥാന്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ബാലകൃഷ്ണ ടൈബര്‍വാല, ചാന്‍സലര്‍ വിനോദ് ടൈബര്‍വാല ഡി ലിറ്റ് സമ്മാനിച്ചു. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്ക് രൂപം നല്‍കിയ വ്യവസായ പ്രമുഖരായ ബജാജ്,മിത്തല്‍, ഗോയങ്ക, ഡാല്‍മിയ എന്നിവരുടെ ജന്മസ്ഥലവും രാജ്യ സുരക്ഷക്ക് 64,000 സൈനികരെ സംഭാവന ചെയ്തതുമായ ജുന്‍ജുവിന്റെ മണ്ണില്‍ എത്താനായതില്‍ അഭിമാനിക്കുന്നതായും കുമ്മനം പറഞ്ഞു.
സര്‍വകലശാലയിലെ ബിരുദ വിദ്യാര്‍ത്ഥികളുമായി ഗവര്‍ണര്‍ സംവദിച്ചു. വിദ്യാഭ്യാസം ജ്ഞാനോദയം ആണെന്നും സമൂഹത്തില്‍ ക്രിയാത്മക മാറ്റം കൊണ്ടുവരാന്‍ അറിവെന്ന ശക്തി വിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
Post Your Comments