Latest NewsKerala

ലോട്ടറി വരുമാനത്തില്‍ കേരളം ചരിത്ര നേട്ടത്തിലേക്ക്

തിരുവനന്തപുരം: ലോട്ടറി വരുമാനത്തില്‍ കേരളം ചരിത്ര നേട്ടത്തിലേക്ക്. 2018-19 സാമ്പത്തിക വര്‍ഷം ഇതുവരെ 9,262.04 കോടി രൂപയാണ് ലോട്ടറി വില്‍പ്പനയിലൂടെ സര്‍ക്കാര്‍ നേടിയ വരുമാനം. വരുന്ന സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകുമ്പോഴേക്കും വരുമാനം 10,000 കോടി കടക്കുമെന്നാണ് ലോട്ടറി വകുപ്പിന്‍റെ പ്രതീക്ഷ.

വരുമാനം 10,000 കോടി കവിഞ്ഞാല്‍ അത് നൂറ് വര്‍ഷത്തെ ചരിത്ര നേട്ടമാകും. മാര്‍ച്ചില്‍ സമ്മര്‍ ബമ്പറും വിഷു ബമ്പറും കൂടി വിപണിയിലേക്ക് എത്തുന്നതോടെ വരുമാനത്തില്‍ വരുന്ന മാസം 800 കോടിയുടെ വര്‍ദ്ധനവുണ്ടായേക്കുമെന്നാണ് നിഗമനം.

എന്നാല്‍ പ്രളയം ഉണ്ടായതോടെ ഓണം ബമ്പർ നഷ്ടം ബമ്പറിൽ ലോട്ടറി വകുപ്പ് 75 ലക്ഷം ലോട്ടറി വില്‍പ്പന ലക്ഷ്യമിട്ടെങ്കിലും 43 ലക്ഷം ലോട്ടറികള്‍ മാത്രമേ വില്‍ക്കാന്‍ കഴിഞ്ഞൊളളൂ. 2017 ല്‍ 65 ലക്ഷം ഓണം ബംപര്‍ വില്‍പ്പന നടന്ന സ്ഥാനത്താണിത്. നവകേരള നിര്‍മാണത്തിനായി 30 ലക്ഷം ലോട്ടറി അച്ചടിച്ചപ്പോള്‍ 16.1 ലക്ഷം മാത്രമേ വില്‍ക്കാനായൊള്ളു. അച്ചടിക്കുന്ന ലോട്ടറികള്‍ക്കെല്ലാം ജിഎസ്ടി അടയ്ക്കണം എന്ന വ്യവസ്ഥയുളളതിനാല്‍ വില്‍പ്പന നടന്നില്ലെങ്കില്‍ സര്‍ക്കാരിന് വന്‍ നഷ്ടം ഉണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button