Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsIndia

ഇന്ത്യയുടെ തിരിച്ചടി, ഭീകരൻ മസൂദ് അസറിനെ സുരക്ഷിത താവളത്തിലേയ്ക്ക് മാറ്റി

12 മിറാഷ് യുദ്ധവിമാനങ്ങളാണ് ആക്രമണങ്ങളിൽ പങ്കെടുത്തതെന്നും,1000 കിലോ ബോംബുകളാണ് വർഷിച്ചതെന്നും റിപ്പോർട്ട്

ഇസ്ലാമാബാദ് : ഇന്ത്യ അതിർത്തി കടന്ന് ബോംബ് വർഷിച്ചതായി പാക് സൈനിക വക്താവിന്റെ ട്വിറ്റർ സന്ദേശം വന്നതിനു പിന്നാലെ പുൽ വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനും,ജയ്ഷെ മുഹമ്മദ് തലവനുമായ മസൂദ് അസറിനെ സുരക്ഷിത താവളത്തിലേയ്ക്ക് പാകിസ്ഥാൻ മാറ്റി .റാവല്പിണ്ടിയിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലായിരുന്ന അസറിനെ ബഹാവല്പൂരിലെ കോട്ട്ഖനി മേഖലയിലേക്കാണ് മാറ്റിയത്.

അസറിന് 120 ഓളം പട്ടാളക്കാരുടെ സുരക്ഷയും പാകിസ്ഥാൻ ഒരുക്കിയിട്ടുണ്ട്. ഇതിനിടെ ഇന്ത്യയുടെ ആക്രമണങ്ങളിൽ പാക് അധീന കശ്മീരിലെ ഭീകര ക്യാമ്പുകൾ തകർന്നതായും റിപ്പോർട്ടുകളുണ്ട്. 12 മിറാഷ് യുദ്ധവിമാനങ്ങളാണ് ആക്രമണങ്ങളിൽ പങ്കെടുത്തതെന്നും,1000 കിലോ ബോംബുകളാണ് വർഷിച്ചതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.ഇന്ത്യൻ യുദ്ധവിമാനങ്ങൾ അതിർത്തി കടന്നതായി പാകിസ്ഥാൻ സൈനിക വക്താവ് ആസിഫ് ഗഫൂർ ട്വീറ്റ് ചെയ്തിരുന്നു.

മുസാഫർബാദിനടുത്ത് ബലാകോട്ടിൽ ഇന്ത്യ ബോംബ് വർഷിച്ചെന്നും ആസിഫ് ഗഫൂർ പ്രസ്താവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ജെയ്‌ഷെ ഭീകരനെ സുരക്ഷിതമായി മാറ്റിയത്. ജയ്ഷെ മുഹമ്മദ് ആസ്ഥാനം നിയന്ത്രണം ഏറ്റെടുത്തുവെന്ന അവകാശവാദം കഴിഞ്ഞ ദിവസം പാകിസ്ഥാൻ തള്ളിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button