ന്യൂഡല്‍ഹി: പുൽവാമ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ആക്രമണം സ്ഥിരീകരിച്ച് കേന്ദ്ര കൃഷി വകുപ്പ് സഹമന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്ത്. ഇന്ത്യ പാക് നിയന്ത്രണ രേഖയുടെ സമീപത്താണ് ഇപ്പോള്‍ വെടിവയ്പ്പ് നടത്തുന്നത്. നിയന്ത്രണരേഖയ്ക്ക് സമീപത്തെ ഗ്രാമങ്ങള്‍ക്കെല്ലാം നേരത്തെ തന്നെ ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു. പാക് അധീനകാശ്മീരിലെ നിയന്ത്രണരേഖയോട് ചേര്‍ന്ന ഗ്രാമങ്ങള്‍ പാക്കിസ്ഥാനും ഒഴിപ്പിക്കുകയാണ്.
അതിർത്തിക്കപ്പുറത്തെ ഭീകര ക്യാമ്പുകൾ ഇന്ത്യ പൂർണമായും തകർത്തു. പാക് അധീന കശ്മീരിൽ 12 മിറാഷ് യുദ്ധവിമാനങ്ങളാണ് യുദ്ധത്തിൽ പങ്കെടുത്തത്.പുലർച്ചെ 3 :30 നാണ് ആക്രമണം നടന്നതെന്ന് റിപ്പോർട്ട് ചെയ്തു.1000 കിലോ ബോംബുകൾ ക്യാമ്പുകൾക്ക് നേരെ വർഷിച്ചു.വ്യോമസേനാ ഉദ്ധരിച്ച വിവരങ്ങൾ പുറത്തുവിട്ടത് എഎൻഐ യാണ്.
ജെയ്ഷെ മുഹമ്മദ് കേന്ദ്രങ്ങാളാണ് തകർത്തതെന്ന് റിപ്പോർട്ട്. ആക്രമണം നാല് മേഖലകളിലാണ് നടന്നത്. ഇന്ത്യൻ സൈന്യം അതീവ ജാഗ്രതയിലാണ്. ആക്രമണത്തിൽ 300മുതൽ 200 പേർ വരെ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്.
Post Your Comments