Latest NewsKerala

‘ഉപ്പാച്ചീ പ്ലീസ്.. എന്നെയൊന്ന് ഗള്‍ഫില്‍ കൊണ്ടുപോകുവോ’? ഫിദയുടെ ആഗ്രഹം ഒടുവിൽ സഫലമായി

തന്നെ ഗൾഫിൽ കൊണ്ടുപോകണമെന്ന് പിതാവിനോട് കരഞ്ഞുപറഞ്ഞ പെൺകുട്ടിയുടെ സ്വപ്നം സഫലമായി.’ഉപ്പാച്ചീ പ്ലീസ് ഉപ്പ എന്നെയൊന്ന് ഗള്‍ഫില്‍ കൊണ്ടുപോകുവോ? എന്റെ ക്ലാസിലെ നാലുകുട്ടികള് പോകുന്നുണ്ട്. എന്നെയും കൂടിയെന്ന് കൊണ്ടുപോ ഉപ്പ..’ പ്രവാസിയായാ ഉപ്പയുടെ ചങ്ക് പിടയുന്ന വാക്കുകളായിരുന്നു ആ കൊച്ചു കുട്ടിയുടേത്.

എന്നാല്‍ മകളെ ഗള്‍ഫ് കാണിക്കാനുള്ള സാമ്പത്തികം പിതാവിനുണ്ടായിരുന്നില്ല. ഒരു വീഡിയോ പങ്കുവച്ച്‌ പറയാതെ പറഞ്ഞ ഉപ്പയുടെ സങ്കടങ്ങള്‍ കണ്ണീരോടെയാണ് പ്രവാസലോകവും മറ്റും കണ്ടിരുന്നത്. സോഷ്യല്‍ മീഡിയയിൽ ഈ വിഡിയോ വൈറലായതോടെ ഫാത്തിമ ഫിദയെ ഗള്‍ഫ് കാണിക്കാന്‍ ഒട്ടേറേ പേര്‍ രംഗത്തുവന്നു. ഇപ്പോഴിതാ ആ ആഗ്രഹം സഫലമായെന്ന് ഫാത്തിമ തന്നെ സോഷ്യല്‍ ലോകത്തോട് വിളിച്ചുപറഞ്ഞിരിക്കുകയാണ്. ഒരു വിഡിയോയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

https://www.facebook.com/ansar.b.kottakkal/videos/1853050911473507/

shortlink

Related Articles

Post Your Comments

Related Articles


Back to top button