സ്വപ്നങ്ങൾ വിചിത്രമാണ് .ചിലർ പറയുന്നു വാതിൽ തുറന്ന് മറ്റൊരു മണ്ഡലത്തിലേക്ക് പോയത് പോലെയെന്ന് ,മറ്റുചിലർ ഇത് നമ്മുടെ ഉപബോധമനസ്സിൽ ഉണ്ടാകുന്നതെന്ന് വിശ്വസിക്കുന്നു . പ്രിയപ്പെട്ടവര്‍ മരിച്ചു പോയാലും പലപ്പോഴും സ്വപ്‌നങ്ങളില്‍ തിരികെ വരാറുണ്ട്. ജീവിച്ചിരിക്കുന്നവര്‍ക്ക് ഇത് ചിലപ്പോഴെങ്കിലും അല്‍പം ഭയം ജനിപ്പിയ്ക്കുകയും ചെയ്യും. എന്നാല്‍ മരിച്ചവര്‍ സ്വപ്‌നങ്ങളില്‍ വരുന്നതും അവര്‍ നമ്മുടെ പേരു ചൊല്ലി വിളിയ്ക്കുന്നതുമെല്ലാം പലപ്പോഴും പല കാര്യങ്ങളുടേയും സൂചനയുമാകും.
മരിച്ചയാള്‍ നിങ്ങളുടെ പേരു ചൊല്ലി വിളിയ്ക്കുന്നുവെന്നു തോന്നുകയാണെങ്കില്‍ അത് എന്തെങ്കിലും ചീത്തക്കാര്യം നടക്കാന്‍ പോകുന്നുവെന്നതിന്റെ സൂചനയാകും. മരിച്ചയാള്‍ നിങ്ങളോടു സംസാരിയ്ക്കുന്നതായി തോന്നുന്നുവെങ്കില്‍ അതും വ്യക്തതയില്ലാതെ എന്തൊക്കെയോ ഇത് എന്തെങ്കിലും നല്ല കാര്യം വരുന്നുവെന്നതിന്റെ സൂചനയാണ്. അവരുടെ ശബ്ദത്തില്‍ അസാധാരണമായ ശാന്തതയെങ്കില്‍, അവര്‍ നിങ്ങളെ വളരെ ശാന്തമായാണ് വിളിയ്ക്കുന്നതെങ്കില്‍ ഇത് നിങ്ങള്‍ പഴയകാല പരിചയത്തിലെ ആരെങ്കിലുമായി ചേരുമെന്നതിന്റെ സൂചനയാണ്.
ഗാംഭീര്യമുള്ള ശബ്ദത്തിലാണ് അവര്‍ നിങ്ങളെ വിളിയ്ക്കുന്നതെങ്കില്‍ ഇതിന്റെ സൂചന നിങ്ങളുടെ ജീവിതം മാറി മറയാന്‍ പോകുന്നുവെന്നും പഴയകാല ജീവിതരീതിയ്ക്കു വ്യത്യാസം വരുന്നുവെന്നുമാണ്. മൃതദേഹമില്ലാത്ത ശവഘോഷയാത്രയോ സംസ്‌കാരമോ സ്വപ്‌നത്തില്‍ വരുന്നുവെങ്കില്‍ ഇതിനര്‍ത്ഥം നിങ്ങളുടെ പ്രണയജീവിതം അപകടത്തിലെന്നാണര്‍ത്ഥം. ആത്മാവുമായി നിങ്ങള്‍ ചങ്ങാത്തതിലാകുന്നുവെന്ന രീതിയിലെ സ്വപ്‌നം സൂചിപ്പിയ്ക്കുന്നത് ബിസിനസിലും തൊഴില്‍ രംഗത്തും വലിയ വിജയമെന്നതാണ്.
Post Your Comments