KeralaNews

കോണ്‍ഗ്രസിന്റേത് മൃദുഹിന്ദുത്വ സമീപനം: മന്ത്രി കെ ടി ജലീല്‍

 

എടപ്പാള്‍: തീവ്രഹിന്ദുത്വത്തെ പരാജയപ്പെടുത്താന്‍ മൃദുഹിന്ദുത്വത്തെ ഉപയോഗപ്പെടുത്തുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്ന് മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. എല്‍ഡിഎഫ് വടക്കന്‍ മേഖലാ കേരള സംരക്ഷണ യാത്രക്ക് എടപ്പാളില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍നിന്ന് കോണ്‍ഗ്രസ് ജയിച്ചുപോകണമെന്നും നരേന്ദ്രമോഡിയെ പ്രതിരോധിക്കാന്‍ അതാണ് ഏറ്റവും നല്ലവഴിയെന്നുമാണ് കോണ്‍ഗ്രസും യുഡിഎഫും പറഞ്ഞുനടക്കുന്നത്. എന്നാല്‍, നരേന്ദ്രമോഡിയുടെയും ആര്‍എസ്എസിന്റെയും പ്രത്യയശാസ്ത്രത്തിനെതിരെ പ്രതിരോധം തീര്‍ക്കലാണ് ലക്ഷ്യമെങ്കില്‍ ലോക്‌സഭയിലേക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ പ്രതിനിധികളെ അയക്കണം.

മാധ്യമങ്ങളെയും ചാനലുകളെയും കൂട്ടുപിടിച്ച് ഇടതുപക്ഷത്തിന് എതിരായി പ്രചാരണ പ്രവര്‍ത്തനം സംഘടിപ്പിക്കുന്നത് ഈ നാടിന്റെ മതനിരപേക്ഷതയുടെ തുരുത്തിനെ ഇല്ലാതാക്കാന്‍ വേണ്ടി ശ്രമിക്കുന്നവരാണ്. കേരളത്തിലെ ജനകീയ സര്‍ക്കാരിന്റെ മുഖം വികൃതമാക്കാന്‍ സംഘടിത ശ്രമങ്ങളാണ് നടക്കുന്നതെന്നും ഇത് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button