കൊല്ലം: കൊല്ലം എംപി എന്‍ കെ പ്രേമചന്ദ്രനെ പിന്തുണച്ചും അഭിനന്ദിച്ചും ബിജെപി. കൊല്ലം മാമ്മൂട് പാര്‍ക്കില്‍ ഹൈമാക്സ് സ്ഥാപിച്ചതിന്റെ പേരിലാണ് ഇപ്പോഴത്തെ അഭിനന്ദനം. പ്രേമചന്ദ്രന് ബിജെപി നേതൃത്വവുമായി ബന്ധമുണ്ടെന്ന ആരോപണം നിലനില്‍ക്കെയാണ് ഇപ്പോള്‍ പിന്തുണ പരസ്യമായി പ്രകടിപ്പിച്ചിരിക്കുന്നത്.
കൊറ്റന്‍കര പഞ്ചായത്തിലെ ഇരുപതാം വാര്‍ഡിലെ മാമ്മൂട് ചില്ഗ്രന്സ് പാര്ക്കിന് മുന്നിലാണ് പ്രേമചന്ദ്രനെ അനുമോദിച്ചുകൊണ്ടുള്ള ഫ്ളക്സ് ബോര്‍ഡ് ബിജെപി മാമ്മൂട് വില്ലേജ് കമ്മിറ്റി സ്ഥാപിച്ചിരിക്കുന്നത്. കൊല്ലം ബൈപ്പാസ് ഉദ്ഘാടനവുമായി ഉയര്‍ന്ന വിവാാദത്തില് പ്രേമചന്ദ്രനെതിരെ ഉയര്‍ന്ന ആരോപണത്തിന് ശക്തി പകരുന്നതാണ് പരസ്യബോര്‍ഡ്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദുര്‍ബല സ്ഥാനാര്‍ത്ഥിയെ ഇറക്കി യുഡിഎഫിനെ പിന്തുണയ്ക്കാനാണ് ബിജെപി നീക്കം.
കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആദ്യം പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയായ ബിജെപി ജില്ലാ പ്രസിഡന്റ് എം സുനിലിനെ മാറ്റി പ്രേമചന്ദ്രന് നിര്‍ദേശിച്ച സ്ഥാനാര്‍ഥിയെ കൊല്ലത്ത് നിര്‍ത്തിയ ബിജെപിയുടെ നയം പിന്നീട് ചര്‍ച്ചയായിരുന്നു. പ്രേമചന്ദ്രനെ സൂക്ഷിക്കാന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് കോണ്‍ഗ്രസിലെ മറ്റ് എംപിമാര്‍ക്ക് രഹസ്യ നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
Post Your Comments