Latest NewsKeralaFood & Cookery

ബാര്‍ബിക്യു നേഷനില്‍ മാപ്പിള ഭക്ഷണമേള

തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ കാഷ്വല്‍ ഡൈനിംഗ് റെസ്റ്റോറന്റ് ശൃംഖലയായ ബാര്‍ബിക്യു നേഷന്‍ സംഘടിപ്പിക്കുന്ന പ്രഥമ മാപ്പിള മാപ്പിള ഭക്ഷണമേള തുടങ്ങി. മാര്‍ച്ച് 3 വരെ കേരളത്തിലെ എല്ലാ ഔട്ട്ലെറ്റുകളിലും മാപ്പിള ഭക്ഷണമേള നടക്കും. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാര്‍ബിക്യു നേഷന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശ്ശൂര്‍ എന്നിവിടങ്ങളിലായി നാല് ഔട്ട്ലെറ്റുകളാണ് കേരളത്തിലുള്ളത്.

പരമ്പരാഗതരീതിയിലുള്ള മാപ്പിള ഭക്ഷണത്തിന്റെ തനത് രുചിയും മാപ്പിള സംസ്‌ക്കാരവും ബാര്‍ബിക്യു നേഷന്റെ ഔട്ട്ലെറ്റുകളിലൂടെ ഭക്ഷണപ്രിയരിലെത്തിക്കുകയാണ് മേളയുടെ ലക്ഷ്യം. മട്ടണ്‍ അലീസ, തലശ്ശേരി ചിക്കന്‍ ബിരിയാണി, കോഴിക്കാല്‍ റോസ്റ്റ് (ഡ്രം സ്റ്റിക്ക്), ഇലനീര്‍ പായസം തുടങ്ങിയവയാണ് ഫുഡ് ഫെസ്റ്റിലെ പ്രധാന വിഭവങ്ങള്‍. ഉച്ചയ്ക്ക് 11.30 മുതല്‍ വൈകീട്ട് 4 വരെയും, 6.30 മുതല്‍ 11 വരെയുമാണ് മാപ്പിള ഭക്ഷണമേള നടക്കുക. സൗത്ത് റീജണല്‍ ഓപ്പറേഷന്‍സ് മാനേജര്‍ റിഥം മുഖര്‍ജി സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button