തിരുവനന്തപുരം : കേരളത്തിലെ വിദ്യാർഥികളെ ഉപരിപഠനത്തിനായി ഓസ്ട്രേലിലയിലേക്ക് ക്ഷണിച്ച് ഓസ്ട്രേലിയൻ വിദ്യാഭ്യാസ മന്ത്രി സെലിന യുബോ. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുമായി വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ പങ്കാളിത്തം സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ടു നടത്തിയ സന്ദർശനത്തിലാണു സെലിന യുബോ. ഇക്കാര്യം വ്യക്തമാക്കിയത്.
തിരുവനന്തപുരം പൂജപ്പുരയിലെ എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വിമനിലും ഓസ്ട്രേലിയൻ സംഘമെത്തി വിദ്യാർഥികളുമായി സംവദിച്ചു. ഇന്ത്യയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഗവേഷണ സ്ഥാപനങ്ങൾ, വ്യവസായങ്ങൾ എന്നിവയുമായി ഓസ്ട്രേലിയയിലെ സർവകലാശാലകൾക്കു നിലവിൽ പങ്കാളിത്തമുണ്ട്. ഇതു വർധിപ്പിക്കുകയാണു യാത്രയുടെ ലക്ഷ്യമെന്നു സെലിന പറഞ്ഞു.
ഓസ്ട്രേലിയയിൽ മറ്റു രാജ്യക്കാർക്കെതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചായിരുന്നു പലർക്കും ആദ്യം അറിയേണ്ടിയിരുന്നത്. ചെറുപുഞ്ചിരിയോടെ സെലിന മറുപടി പറഞ്ഞു ഉത്തരപ്രവിശ്യയെക്കുറിച്ചു നിങ്ങൾക്കറിയാഞ്ഞിട്ടാണ്, മറ്റു ഭാഗങ്ങളെ അപേക്ഷിച്ചു ക്രിമിനൽ സ്വഭാവം വളരെ കുറഞ്ഞ സ്ഥലമാണു ഞങ്ങളുടേത്. വെറും 2.5 ലക്ഷം ആളുകൾ മാത്രമേയുള്ളുവെന്നും സെലിന പറഞ്ഞു.
Post Your Comments