ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തിനു പിന്നാലെ ഇന്ത്യ പാകിസ്ഥാനു നല്‍കിയ തിരിച്ചടിയില്‍ പ്രതികരിച്ച് മുന്‍ പ്രതരോധ മന്ത്രി എ.കെ ആന്റണി. പാകിസ്ഥാന്‍ ഇനിയെങ്കിലും ശരിയായ പാഠം പഠിക്കണമെന്ന് എ.കെ ആന്റണി പറഞ്ഞു.
ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തിയേയോ മനോബലത്തേയോ നേരിടാന്‍ പാകിസ്ഥാന് ഒരിക്കലും കഴിയില്ല. ഇന്ത്യന്‍ സൈന്യവുമായി ഏറ്റുമുട്ടിയപ്പോഴൊക്കെ പാകിസ്ഥാന് പരാജയം മാത്രമേ ഉണ്ടായിട്ടുള്ളുവെന്നും ഇനിയെങ്കിലും അവര്‍ പാഠം പഠിക്കണമെന്നും, പാക് മണ്ണില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദി താവളങ്ങളെ ഇല്ലാതാക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ഇതിനെക്കാള്‍ വലിയ നാണക്കേട് നാളെ ഉണ്ടാകുമെന്നത് പാകിസ്ഥാനെ ഓര്‍മ്മപ്പെടുത്തുന്നുവെന്നും ആന്റണി പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ മൂന്നു മണിക്കാണ് ഇന്ത്യന്‍ വ്യോമ സേന പാകിസ്ഥാനില്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ പാകിസ്ഥാനില്‍ 300-ഓളം പേര്‍ കൊല്ലപ്പെട്ടതയാണ് സൂചന. 12 മിറാഷ് 2000 വിമാനങ്ങളാണ് ദൗത്യത്തില്‍ പങ്കെടുത്തത്. 1000 കിലോ ബോംബുകള്‍ പാക് മേഖലയില്‍ വര്‍ഷിച്ചു. ജെയ്ഷെ ഇ മുഹമ്മദ് കണ്‍ട്രോള്‍ റൂമുകളാണ് സേന തകര്‍ത്തത്.
Post Your Comments