KeralaLatest News

കാസര്‍കോട് കേസന്വേഷണത്തിന് ഐ.ജി ശ്രീജിത്തിനെ നിയമിച്ചത് പ്രതികളെ രക്ഷപ്പെടുത്താന്‍: യൂത്ത് കോണ്‍ഗ്രസ്

കാസര്‍കോട്: കാസര്‍കോട് ഇരട്ടക്കൊലപാതക കേസ് ക്രൈം ബ്രാഞ്ച് എസ്.പി ഐ.ജി ശ്രീജിത്തിന് ഏല്‍പ്പിച്ചതിനെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. കേസ് അന്വേഷണത്തിന് ശ്രീജിത്തിനെ നിയമിച്ചത് പ്രതികളെ രക്ഷിക്കാനാണെന്നുമാണ് യൂത്ത് കോണ്‍ഗ്രസിന്റെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ആരോപിച്ചു. പ്രതികള്‍ക്ക് പോാലീസ് കസ്റ്റഡിയില്‍ സിപിഎം ഭക്ഷണം എത്തിച്ചു കൊടുക്കുന്നുണ്ടെന്നും ഡീന്‍ ആരേപിച്ചു.

കൊലവിളി പ്രസംഗം നടത്തിയ സിപിഎം കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗം വിപിപി മുസ്തഫയെ അറസ്റ്റ് ചെയ്യണം. സിബിഐ അന്വേഷണം കൊണ്ട് എല്ലാം പൂര്‍ണമായി എന്ന് കരുതുന്നില്ല. പോലീസില്‍ ഒട്ടും വിശ്വാസം ഇല്ലാത്തതിനാലാണ് സിബിഐ അന്വേഷണം എന്ന ആവശ്യം ശക്തമാക്കുന്നതെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button