കൊച്ചി : ബൈക്കുകളുടെ അമിത വേഗം നിയന്ത്രിക്കണമെന്ന് ആവശ്യം. വൈപ്പിന്‍ -പള്ളിപ്പുറം സംസ്ഥാന പാതയില്‍ അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഈ ആവശ്യം ഉയര്‍ന്നിരിക്കുന്നത്. . ബൈക്ക് അപകടങ്ങളിലാണു കൂടുതല്‍ മരണം സംഭവിച്ചിട്ടുള്ളത്.
ബൈക്ക് അപകടത്തില്‍പ്പെട്ട് ഗുരുതര പരുക്കുകളോടെ ആശുപത്രികളിലും വീടുകളിലും കഴിയുന്നവരും ഏറെയാണ്. ചെകിടടപ്പിക്കുന്ന ശബ്്ദത്തോടെ പായുന്ന ബൈക്കുകളാണു അപകടം കൂടുതല്‍ വരുത്തുന്നത്.
ഹെല്‍മറ്റ് വേട്ടയ്ക്ക് ഇറങ്ങുന്ന പൊലീസ് ബൈക്കുകളുടെ അമിത വേഗത്തിനെതിരെ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപണം ഉയരുകയാണ്.
ബൈക്കുകള്‍ നിയന്ത്രിക്കുന്നതിനു സത്വര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു വൈപ്പിന്‍ ഐലന്‍ഡ് ജനകീയ പൗരസമിതി നേതൃത്വത്തില്‍ ആയിരം വീട്ടമ്മമാര്‍ ഒപ്പിട്ട നിവേദനം ഗതാഗതമന്ത്രിക്കും കലക്ടര്‍ക്കും നല്‍കുമെന്നു ജന. കണ്‍വീനര്‍ അലി വളപ്പിലകം അറിയിച്ചു.
Post Your Comments