Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaNews

ആലത്തൂരിലും ആവേശമായി വി.കെ.ശ്രീകണ്ഠന്റെ പദയാത്ര

 

പാലക്കാട്: ആലത്തൂരിലും ആവേശം വിതറി പാലക്കാട് ഡിസിസി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠന്‍ നയിക്കുന്ന പദയാത്ര, ‘ജയ് ഹോ’. പദയാത്രയുടെ ഏഴാം ദിവസത്തെ പര്യടനം തരൂര്‍ ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചനയോടെ ആരംഭിച്ചു. പാലക്കാട് ജില്ലയെ ഇളക്കിമറിച്ച് മുന്നേറുന്ന പദയാത്രയ്ക്ക് ഓരോ സ്വീകരണ സ്ഥലങ്ങളിലും പ്രവര്‍ത്തകരില്‍ നിന്ന് ആവേശകരമായ വരവേല്‍പ്പാണ് ലഭിക്കുന്നത്.

സിപിഎം കോട്ടയായ ആലത്തൂരിലും പദയാത്രക്ക് ചലനങ്ങള്‍ സൃഷ്ടിക്കാനായി എന്ന വിലയിരുത്തലിലാണ് പാര്‍ട്ടി നേതേൃത്വം. പാര്‍ട്ടി വേദികളില്‍ വര്‍ഷങ്ങളോളമായി സജീവമായി എത്താത്ത നിരവദി പ്രവര്‍ത്തകര്‍ യാത്രയ്ക്ക് സ്വീകരണം നല്‍കാനായി എത്തി. മറ്റു പാര്‍ട്ടികളില്‍ നിന്ന് നിരവധി പേരാണ് ഏഴു ദിവസങ്ങള്‍ക്കുള്ളില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇതോടെ പദയാത്ര വന്‍ വിജയമായി മാറിയിരിക്കുകയാണെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.

വി.കെ. ശ്രീകണ്ഠന്‍ പാലക്കാട് സ്ഥാനാര്‍ത്ഥിയാവാനുള്ള എല്ലാ സാധ്യതയും ഇതോടെ തെളിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ എം ബി രാജേഷ് വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലമാണ് പാലക്കാട്. കമ്മ്യൂണിസ്റ്റ് ആഭിമുഖ്യം ശക്തമായുണ്ടായിരുന്ന പാലക്കാട് ജില്ലയെ ഇളക്കിമറിച്ച് 1977ല്‍ അന്നത്തെ ഡി.സി.സി പ്രസിഡന്റ് പി. ബാലന്‍ നയിച്ച പദയാത്രയെക്കാള്‍ വന്‍ വിജയമാകും വി.കെ. ശ്രീകണ്ഠന്‍ നയിക്കുന്ന പദയാത്ര എന്ന് അണികള്‍ പറയുന്നു.

വികെ ശ്രീകണ്ഠന്‍ നയിക്കുന്ന പദയാത്ര 25 ദിവസം കൊണ്ട് ജില്ലയിലെ 88 പഞ്ചായത്തുകളിലും ഏഴ് നഗരസഭകളിലും പര്യടനം നടത്തും. 361 കിലോമീറ്ററാണ് സഞ്ചരിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button