ന്യൂഡല്‍ഹി: ചാനലുകളുടെ റേറ്റിംഗ് സംബന്ധിച്ച വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്ത് വിടണമെന്ന് ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിലിന് (ബിഎആര്‍സി) ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ (ട്രായ്) നിര്‍ദ്ദേശം ലഭിച്ചു. റേറ്റിംഗ്, വ്യൂവര്‍ഷിപ്പ് എന്നിവയാണ് പുറത്ത് വിടണമെന്ന് ട്രായ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ട്രായ് നടപ്പാക്കിയ ഇഷ്ടമുളള ചാനലുകള്‍ മാത്രം തെരഞ്ഞെടുക്കാനും അതിനനുസരിച്ച് മാത്രം വരിസംഖ്യ നല്‍കാനുമുളള പുതിയ പദ്ധതിയിലേക്ക് മാറുന്ന കാലയളവിലെ റേറ്റിംഗ്, വ്യൂവര്‍ഷിപ്പ് എന്നിവ പുറത്ത് വിടണമെന്നാണ് ട്രായ് നിര്‍ദ്ദേശിച്ചത്. പുതിയ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി സാങ്കേതിക മാറ്റങ്ങള്‍ മൂലം പല ചാനലുകളും ലഭിക്കുന്നതില്‍ തടസ്സം നേരിട്ടേക്കുമെന്നതിനാലാണ് റേറ്റിംഗ് പുറത്തുവിടത്തതിന് കാരണമെന്ന് ബിഎആര്‍സി പറയുന്നു. എന്നാല്‍ ഈ നിലപാട് ന്യായീകരിക്കാനാകില്ലെന്നാണ് ട്രായിയുടെ നിലപാട്.
Post Your Comments