![](/wp-content/uploads/2019/02/tanker.jpg)
പീരുമേട്: നിയന്ത്രണം വിട്ട ടാങ്കര്‍ ലോറി തലകീഴായി മറിഞ്ഞു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ടാര്‍ മിശ്രിതവുമായി എത്തിയ ടാങ്കര്‍ ലോറിയാണ് അപകടത്തില്‍പ്പെട്ടത്. തലകീഴായി മറിഞ്ഞു. . പീരുമേട് വാരിക്കാടന്‍ (കോടതിപ്പടി) വളവില്‍ രാത്രി 12.30-നാണ് അപകടം. കുട്ടിക്കാനം ഭാഗത്തുനിന്ന് കുമളിയിലേക്ക് പോകുംവഴി കൊടുംവളവില്‍ ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് എതിര്‍ഭാഗത്തെ കലുങ്കിലിടിച്ച് തലകീഴായി മറിയുകയായിരുന്നു.
ടാര്‍ മിശ്രിതം റോഡിലൂടെ ഒഴുകിയതിനെത്തുടര്‍ന്ന് ദേശീയപാതയില്‍ ഒരു ഭാഗത്തുകൂടി മാത്രമാണ് വാഹനങ്ങള്‍ കടത്തിവിട്ടത്. പീരുമേട് അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ സ്ഥലത്തെത്തി ടാര്‍ നീക്കം ചെയ്യുകയും കൂടുതല്‍ ടാര്‍ റോഡിലൂടെ ഒഴുകാതിരിക്കാന്‍ വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. ക്രെയിന്‍ ഉപയോഗിച്ച് ലോറി ഉയര്‍ത്തി മറ്റൊരു ലോറിയില്‍ ടാങ്കര്‍ ഘടിപ്പിച്ച ശേഷമാണ് ഗതാഗതം സാധാരണ ഗതിയിലായത്.
Post Your Comments