Latest NewsKerala

ദേശീയ പാതയില്‍ ടാങ്കര്‍ ലോറിയില്‍ നിന്ന് ആസിഡ് ചോരുന്നു

മലപ്പുറം:ദേശീയ പാതയില്‍ ടാങ്കര്‍ ലോറിയില്‍ നിന്ന് ആസിഡ് ചോരുന്നു. മലപ്പുറം കൊളപ്പുറത്താണ് സംഭവം. വ്യാവസായിക ആവശ്യങ്ങള്‍ക്കായി
കര്‍ണാടകയില്‍ നിന്ന് എറണാകുളം ഭാഗത്തേക്ക് കൊണ്ട് പോകുന്ന ടാങ്കര്‍ ലോറിയില്‍ നിന്നാണ് ആസിഡ് ചോര്‍ന്നത്. അതേസമയം വലിയ അപകടം ഒഴിവാക്കാനുള്ള തീവ്ര ശ്രമത്തിലാണ് രക്ഷാ പ്രവര്‍ത്തകര്‍. ആസിഡുമായി വന്ന ലോറിസമീപത്തെ പറമ്പിലേക്ക് വാഹനം മാറ്റി ആസിഡ് മറ്റൊരു വാഹനത്തിലേക്ക് മാറ്റാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പോലീസും ഫയര്‍ഫോഴ്‌സിനൊപ്പം രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button