ന്യൂഡല്‍ഹി: പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി ട്വിറ്ററിനു പിന്നാലെ ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളുടെ ഉന്നത ഉദ്യോഗസ്ഥരോട് ഹാജരാകാന്‍ പാര്‍ലമെന്ററി സമിതി ആവശ്യപ്പെട്ടു. ട്വിറ്ററിന്റെ ഉന്നത ഉദ്യോഗസ്ഥരുമായി നടന്ന കൂടിക്കാഴ്ചയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടുതല്‍ സഹകരിക്കണമെന്നും പ്രശ്നങ്ങള്‍ സമയ ബന്ധിതമായി പരിഹരിക്കണെമെന്നും സമിതി ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പില്‍ രാജ്യാന്തര ഇടപെടലിന് വഴിയൊരുക്കരുതെന്ന് ട്വിറ്ററിനോട് നിര്‍ദ്ദേശിച്ചു. മറ്റ് മൂന്ന് സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളുടെയും പൊതുനയ രൂപീകരണ വിഭാഗം തലവന്‍മാര്‍ മാര്‍ച്ച് ആറിന് ഹാജരാകണം. വലിയ രാഷ്ട്രീയ വിവാദത്തിനുശേഷമാണ് ട്വിറ്ററിന്റെ ഉന്നത ഉദ്യോഗസ്ഥരുമായുള്ള സമിതിയുടെ കൂടിക്കാഴ്ച തിങ്കളാഴ്ച നടന്നത്.
Post Your Comments