![STOCK MARKET](/wp-content/uploads/2018/12/stock-market-1.jpg)
മുംബൈ : ഈ വ്യാപാര ആഴ്ചയിലെ ആദ്യ ദിനത്തിൽ ഓഹരി വിപണി ആരംഭിച്ചത് നേട്ടത്തിൽ. സെൻസെക്സ് 96.56 പോയിന്റ് ഉയർന്നു 35,968.04ലും, നിഫ്റ്റി 18.10 പോയിൻ്റ് ഉയർന്നു 10,809.75ലുമായിരുന്നു വ്യാപാരം തുടർന്നത്.
ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെൽ, ബജാജ് ഓട്ടോമൊബൈൽസ്, ഹീറോ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയാണ് സെൻസെക്സിൽ ലാഭം നേരിടുന്ന സ്റ്റോക്കുകൾ. ഹിന്ദുസ്ഥാൻ യൂണിലിവര്‍, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീൽ, എസ്ബിഐ, കൊടക് മഹീന്ദ്ര ബാങ്ക്, ആദാനി പോര്‍ട്ട്, ഇൻഫ്രാടെൽ, ബിപിസിഎൽ, ഹിന്ദുസ്ഥാൻ പെട്രോളിയം, ഒഎൻജിസി എന്നീ ഓഹരികൾ നഷ്ടം നേരിട്ടപ്പോൾ യുപിഎൽ, ഡോ റെഡ്ഡി, ഐസിഐസിഐ, ഹീറോ മോട്ടോഴ്സ്, ബജാജ് എന്നീ ഓഹരികൾ ലാഭത്തിലാണ്.
Post Your Comments