NewsIndia

പുല്‍വാമ ആക്രമണം; അജിത് ഡോവലിനെ ചോദ്യം ചെയ്യണമെന്ന് രാജ്താക്കറെ

 

ന്യൂഡല്‍ഹി: നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന നേതാവ് രാജ് താക്കറെ. ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവലിനെ ചോദ്യം ചെയ്താല്‍ പുല്‍വാമ ആക്രമണത്തിന് പിന്നിലുള്ള സത്യം പുറത്തുവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. മഹാരാഷ്ട്രയിലെ കോലാപൂരില്‍ സംസാരിക്കവെയാണ് താക്കറെയുടെ ആരോപണം. നേരത്തെ പുല്‍വാമ ആക്രമണത്തിന് പിന്നില്‍ സുരക്ഷാ വീഴ്ച്ചയുണ്ടായിട്ടുണ്ടെന്ന് പ്രതിപക്ഷ പാര്‍ട്ടികളും ആരോപിച്ചിരുന്നു.

അജിത് ഡോവലിനെ ചോദ്യം ചെയ്യുന്നതിലൂടെ പുല്‍വാമയിലുണ്ടായ ഭീകാരാക്രമണത്തിന് സത്യമെന്താണെന്ന് നമുക്ക് മനസിലാകും. ഭീകരാക്രമണം നടക്കുമ്പോള്‍ കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കില്‍ പ്രധാനമന്ത്രി മോഡി ഷൂട്ടിംഗിലായിരുന്നു. ഭീകരാക്രമണത്തിന്റെ വാര്‍ത്ത പുറത്തുവന്നിട്ടും മോഡി ഷൂട്ടിംഗ് തുടര്‍ന്നുവെന്നും താക്കറെ ആരോപിച്ചു. നേരത്തെ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ പുല്‍വാമ ആക്രമണത്തിന് പിന്നില്‍ ഗുരുതര സുരക്ഷാ വീഴ്ച്ചയുണ്ടായതായി ചൂണ്ടിക്കാണിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button