MollywoodLatest News

ബാലയുമായുള്ള വിവാഹ വാര്‍ത്ത; പ്രതികരണവുമായി പ്രതീക്ഷ

തനിക്ക് നേരെ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സീരിയല്‍ താരം പ്രതീക്ഷ. നടന്‍ ബാലയും പ്രതീക്ഷയും വിവാഹിതരായി എന്നാണ് ഒരു യൂട്യൂബ് ചാനലില്‍ വന്ന വാര്‍ത്ത. ഈ വീഡിയോയില്‍ ഗായിക റിമി ടോമിയെ അധിക്ഷേപിക്കുന്നുമുണ്ട്. തുടര്‍ന്നാണ് സത്യം വെളിപ്പെടുത്തി പ്രതീക്ഷ ഫേസ്ബുക്ക് ലൈവില്‍ വന്നത്.

എന്ത് അടിസ്ഥാത്തിലാണ് ഇത്തരമൊരു വാര്‍ത്ത പ്രചരിക്കുന്നത് എന്നറിയില്ല എന്ന് പ്രതീക്ഷ പറഞ്ഞു. ‘ഒരു സ്വകാര്യ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തപ്പോള്‍ ബാല ചേട്ടനോടുള്ള ആരാധന ഞാന്‍ വെളിപ്പെടുത്തിയിരുന്നു. ഒരാളെ ആരാധിക്കുന്നത് തെറ്റാണെന്ന് തോന്നുന്നില്ല. തന്റെ പേരില്‍ റിമി ചേച്ചിയെ അധിക്ഷേപിക്കുന്നതില്‍ വേദനയുണ്ട്’- പ്രതീക്ഷ പറഞ്ഞു. ‘ബാല ചേട്ടന്‍ ഒരു സെലിബ്രിറ്റി ആണ്. അദ്ദേഹത്തെ ആരാധിക്കുന്നതില്‍ തെറ്റുണ്ടെന്നു ഞാന്‍ കരുതുന്നില്ല. ദയവായി ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്. ഒരാളുടെ ജീവിതം വെച്ചല്ല പണം ഉണ്ടാക്കേണ്ടത്’ – പ്രതീക്ഷ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം നടന്‍ ബാലയും വ്യാജവാര്‍ത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു. കേവലം 22 വയസ് മാത്രമുള്ള ആ പെണ്‍കുട്ടിയെയും തന്നെയും ചേര്‍ത്ത് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത് ക്രൂരമാണെന്നും ബാല പറഞ്ഞു. ഇത്തരം പ്രചരണങ്ങളിലൂടെ ഒരു പെണ്‍കുട്ടിയുടെ ജീവിതം തകര്‍ക്കരുത്. സുഹൃത്തായ റിമിയെ അധിക്ഷേപിക്കുന്നതില്‍ വേദനയുണ്ട്. തന്റെ ജീവിതത്തെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ തെറ്റായിരുന്നുവെന്നും 2019 ജനുവരിയിലാണ് വിവാഹമോചനം നേടാന്‍ കേസ് ഫയല്‍ ചെയ്തതെന്നും ബാല വെളിപ്പെടുത്തി.

https://www.facebook.com/PratheekshaGPradeepOfficial/videos/568492230228090/

 

shortlink

Related Articles

Post Your Comments

Related Articles


Back to top button