KeralaNattuvarthaLatest News

വിദ്യാര്‍ഥിനി തൂങ്ങി മരിച്ചു

ഇടുക്കി : വിദ്യാര്‍ഥിനി തൂങ്ങി മരിച്ചു. മൂന്നാര്‍ പെരിയവര എസ്റ്റേറ്റ് ഫാക്ടറി ഡിവിഷന്‍ സ്വദേശികളായ വീരപാണ്ടി ചാമുണ്ഡി ദമ്പതികളുടെ മകളും, പ്ലസ് ടു വിദ്യാര്‍ഥിനിയുമായ പതിനേഴുകാരിയാണ് മരിച്ചത്.  തൊഴിലാളികളായ മാതാപിതാക്കള്‍ ജോലിയ്ക്കു പോയ സമയത്താണ് പെൺകുട്ടി ജീവനൊടുക്കിയതെന്നാണ് സൂചന.

എസ്റ്റേറ്റ് ഫാക്ടറിയിലെ ഡ്രൈവറായ പിതാവ് ജോലി കഴിഞ്ഞ് ഉച്ചയ്ക്ക് ശേഷം മടങ്ങിയെത്തി. വീട്ടിലെ വാതിലില്‍ മുട്ടിയിട്ടും അകത്തു നിന്നും പ്രതികരണമില്ലാത്തതിനെ തുടര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് പെൺകുട്ടി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്. തമിഴ്‌നാട്ടിലെ ബോഡി നായ്ക്കന്നൂരില്‍ പഠിക്കുകയായിരുന്ന പെൺകുട്ടി ഇന്നലെ സ്വന്തം വീട്ടിലെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button