ചണ്ഡീഗഡ്: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ ചണ്ഡീഗഡില്‍ സംഘടിപ്പിച്ച റാലിയില്‍ കാണികളില്ലാത്തതിനാല്‍ ആരംഭിച്ച് മിനിട്ടുകള്‍ക്കകം അവസാനിപ്പിച്ചു. 1.30 ന് ആരംഭിക്കേണ്ടിയിരുന്ന റാലി കാണികള്‍ കുറവായതിനാല്‍ ഒരു മണിക്കൂര്‍ വൈകിയാണ് ആരംഭിച്ചത്. അവസാനം ആളില്ലാ കസേരകളെ അഭിസംബോധന ചെയ്ത് മിനിട്ടുകള്‍ക്കകം മുഖ്യമന്ത്രി ചടങ്ങ് അവസാനിപ്പിച്ചു.
തിരഞ്ഞെടുപ്പ് അടുപ്പിച്ചുള്ള പ്രചരണങ്ങളുടെ ഭാഗമായാണ് ചണ്ഡീഗഡില്‍ റാലി സംഘടിപ്പിച്ചത്. ആളു തികയ്ക്കാനായി അവധി ദിവസമായ ഞായറാഴ്ചയാണ് റാലി സംഘടിപ്പിച്ചത്. എന്നാല്‍ പ്രവര്‍ത്തകരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് ഞായറഴ്ച ആയിരുന്നിട്ടുകൂടി കസേരകള്‍ കാലിയായിരുന്നു.ഹരിയാനയില്‍ റാലിയില്‍ പങ്കെടുക്കാനുണ്ടെന്ന് പറഞ്ഞാണ് കേജരിവാള്‍ സ്ഥലത്ത് നിന്നും തടിയൂരിയത്.
Post Your Comments