Latest NewsIndia

മാതാപിതാക്കളില്‍ നിന്ന് വധഭീഷണി; പൊലീസ് സംരക്ഷണം തേടി സ്വവര്‍​ഗാനുരാ​ഗികളായ പെണ്‍കുട്ടികള്‍

തമിഴ്നാട്: മാതാപിതാക്കളുടെ വധഭീഷണിയെ തുടർന്ന് വര്‍​ഗാനുരാ​ഗികളായ പെണ്‍കുട്ടികള്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു. ഇവരില്‍ ഒരാള്‍ വനിതാ പൊലീസ് കോണ്‍സ്റ്റബിളും മറ്റെയാള്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ്. രണ്ടരമാസം മുമ്ബാണ് ഇവര്‍ തമ്മില്‍ പ്രണയത്തിലായത്.

കോയമ്ബത്തൂര്‍ സ്വദേശിനിയായ ചെന്നൈയിലെ കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനി രണ്ടാഴ്ചയായി വനിതാ പൊലീസ് കോണ്‍സ്റ്റബിളിനൊപ്പം താമസിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കളെത്തി വീട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മുതിര്‍ന്ന പൊലീസ് ഉദ്യോ​ഗസ്ഥര്‍ പെണ്‍കുട്ടിയെ കൗണ്‍സിലിം​ഗിന് വിധേയയാക്കിയെങ്കിലും മാതാപിതാക്കള്‍ക്കൊപ്പം പോകാന്‍ പെണ്‍കുട്ടി വിസമ്മതിക്കുയയായിരുന്നു.

സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള അഭയകേന്ദ്രത്തിലാണ് ഇപ്പോള്‍ പെണ്‍കുട്ടി താമസിക്കുന്നത്.
എന്നാല്‍ തന്നെ കൊന്നുകളയുമെന്ന് മാതാപിതാക്കള്‍ ഭീഷണി മുഴക്കുന്നതായി പെണ്‍‌കുട്ടി മനുഷ്യാവകാശപ്രവര്‍ത്തകരെ അറിയിച്ചു. പൊലീസിന്റെ ഭാ​ഗത്ത് നിന്ന് സംരക്ഷണം വേണമെന്നാണ് പെണ്‍കുട്ടിയുടെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button