KeralaLatest News

സമുദായ നേതാക്കളോട് ശത്രുതയില്ല ; വിയോജിപ്പ് ഒരു വിഷയത്തിൽ മാത്രമെന്ന് കോടിയേരി

കോട്ടയം: സമുദായ നേതാക്കളോട് ശത്രുതയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കഴിഞ്ഞ ദിവസം എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ നടത്തിയ പ്രസ്താവനയോട് അദ്ദേഹം പ്രതികരിക്കുകയായിരുന്നു.

എന്‍.എസ്.എസ് കൊട്ടിയടച്ച വാതിലുകള്‍ മുട്ടിവിളിച്ച്‌ തുറക്കാനില്ലെന്നും സമുദായ നേതാക്കളോട് ശത്രുതയില്ല സൗഹൃദനിലപാടാമുള്ളതെന്നും കോടിയേരി പറഞ്ഞു. എന്‍.എസ്.എസിനെ ആക്രമിക്കുകയല്ല നിലപാട് വിശദീകരിക്കുകമാത്രമാണ് ചെയ്‌തത്. എന്‍.എസ്.എസുമായി വിയോജിപ്പ് ശബരിമല യുവതീ പ്രവേശനത്തില്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

വിശ്വാസം എന്‍.എസ്.എസിനെ രക്ഷിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീംകോടതി എന്‍.എസ്.എസിന്റെ വാദം അംഗീകരിച്ചിട്ടില്ല. ഈ വിധിയോട് എന്‍.എസ്.എസിന് വിയോജിപ്പുള്ളതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button