KeralaLatest News

ചൂടു കൂടിയപ്പോള്‍ കാടിറങ്ങിയ രാജവെമ്പാല കയറിപ്പറ്റിയത് വീടിനുള്ളില്‍

കോതമംഗലം പിണവൂര്‍കുടി വലിയ കണചേരി ഭാഗത്ത് വീട്ടില്‍ കയറിയ രാജവെമ്പാലയെ പിടികൂടി. വനപലകരുടെ നേതൃത്വത്തില്‍ പാമ്പുപിടുത്ത വിദഗ്ധനായ ഷൈന്‍ കോതമംഗലമാണ് രാജവെമ്പാലയെ പിടികൂടിയത്.

ഉദ്ദേശം 8 അടിയോളം നീളമുള്ള പെണ്‍വര്‍ഗ്ഗത്തില്‍ പെട്ട രാജവെമ്പലയാണ് വീട്ടില്‍ കയറി പറ്റിയത്. രാജവെമ്പാല കയറിയ വിവരം വീട്ടുകാര്‍ വനപാലകരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ ഷൈന്‍ ഉള്‍പ്പെടെയുള്ളവരുടെ അരമണിക്കൂര്‍ നീണ്ട ശ്രമത്തിലൂടെ ആണ് രാജവെമ്പാലയെ പിടികൂടുവാന്‍ സാധിച്ചത്. ഇതോടെ ഈ വര്‍ഷം ഈ ഭാഗത്ത് നിന്നും പിടികൂടുന്ന മൂന്നാമത്തെ രാജാവേമ്പലയാണ് ഇത്.

പിണവൂര്‍കുടി ഭാഗത്തിലുള്ള ഈറ്റ കാടുകള്‍ ഇവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥക്ക് ഏറെ അനുയോജ്യമായതിനാലാണ് ഇവിടെ രാജവെമ്പാലകള്‍ സാധാരണ കാണപ്പെടുന്നതെന്ന് വനപാലകര്‍ പറയുന്നു. പിടികൂടിയ രാജവെമ്പാലയെ ആവറുകൂട്ടി ഉള്‍വനത്തില്‍ തുറന്നു വിട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button