![newzealand test team](/wp-content/uploads/2019/02/newzealand-test-team.jpg)
ദുബായ് : ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ചരിത്ര നേട്ടം സ്വന്തമാക്കി ന്യൂസിലൻഡ്. ശ്രീലങ്ക ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 2-0ത്തിന് വിജയിച്ചതോടെ റാങ്കിങ്ങിൽ രണ്ടാം സ്ഥാനം ന്യൂസിലൻഡിനെ തേടി എത്തുകയായിരുന്നു. ദക്ഷിണാഫ്രിക്ക മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ ഡിസംബറില്‍ ന്യൂസിലന്‍ഡിന് രണ്ടാം സ്ഥാനത്തെത്താന്‍ അവസരം ലഭിച്ചെങ്കിലും ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞത് തിരിച്ചടി നൽകി.
116 പോയിന്റുമായി ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ള ന്യൂസിലൻഡിന് 107 പോയിന്റും മൂന്നാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയ്ക്ക് 105 പോയിന്റാണുള്ളത്.
Post Your Comments