Latest NewsIndia

പാകിസ്ഥാൻ സൈനീക വക്താവിന്റെ പ്രസ് കോൺഫറൻസ് സംപ്രേക്ഷണം ചെയ്ത 13 ചാനലുകൾക്ക് ഷോക്കോസ് നോട്ടീസ്

40 സി.ആർ.പി.എഫ്. സൈനികർ കൊല്ലപ്പെട്ട സംഭവത്തിനെ തുടർന്ന് പാകിസ്ഥാൻ വക്താവ് തങ്ങളുടെ പങ്ക് നിഷേധിച്ചാണ് ഈ ചാനലുകൾ സംപ്രേക്ഷണം ചെയ്തത്.

കോൺഗ്രസ് നേതാവ് കപിൽ സിബലിന്റെ ‘തിരംഗ ടിവി’ ഉൾപ്പെടെ 13 ചാനലുകൾ പാകിസ്താൻ ആർമി വക്താവ് നടത്തിയ പത്രസമ്മേളനം സംപ്രേക്ഷണം ചെയ്തതിനു കേന്ദ്ര വാർത്താ വിതരണ വകുപ്പ് മന്ത്രാലയം കാരണം കാണിക്കൽ നോട്ടീസ് നൽകി. 2019 ഫെബ്രുവരി 14 ന് മിനിസ്ട്രി ഓഫ് ഇൻഫോർമേഷൻ പുറപ്പെടുവിച്ച അറിയിപ്പിന് എതിരായി ഇവർ പ്രക്ഷേപണം നടത്തുകയായിരുന്നു. 2019 ഫെബ്രുവരി 14 ന് വൈകുന്നേരം നടന്ന തീവ്രവാദ ആക്രമണത്തിൽ 40 സി.ആർ.പി.എഫ്. സൈനികർ കൊല്ലപ്പെട്ട സംഭവത്തിനെ തുടർന്ന് പാകിസ്ഥാൻ വക്താവ് തങ്ങളുടെ പങ്ക് നിഷേധിച്ചാണ് ഈ ചാനലുകൾ സംപ്രേക്ഷണം ചെയ്തത്.

പാകിസ്താൻ സ്പോൺസർ ചെയ്ത ഈ ചാവേറാക്രമണം കാശ്മീർ കണ്ടിട്ടുള്ള ഏറ്റവും ഭീകരമായ ആക്രമണമായിരുന്നു. ഈ സംഭവത്തിൽ ഇന്ത്യ ഒന്നടങ്കം അമർഷത്തിലും രോഷത്തിലും ഉള്ളപ്പോഴാണ് ആകിസ്ഥാന്റെ ഭാഗം പറയുന്ന പത്ര സമ്മേളനം ഇന്ത്യൻ ചാനലുകൾ കാട്ടിയത്. ഇതിനെ തുടർന്ന് നോട്ടീസ് കിട്ടിയ ചാനലുകൾ ഇവയാണ്,

1. എ ബി പി ന്യൂസ്
2. സൂര്യ സമാചാർ
3. തിരംഗ ടീവി
4. ന്യൂസ് നേഷൻ
5. സീ ഹിന്ദുസ്ഥാൻ
6. ടോട്ടൽ ടീവി
7. എ ബി പി മജാ
8. ന്യൂസ് 18 ലോക്മത്
9. ജയ് മഹാരാഷ്ട്ര
10. ന്യൂസ് 18 ഗുജറാത്തി
11. ന്യൂസ് 24
12. സന്ദേശ് ന്യൂസ്
13. ന്യൂസ് 18 ഇന്ത്യ

ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത് ദി ക്വിൻറ് എന്ന ദേശീയ മാധ്യമം ആണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button