Latest NewsNewsIndia

പ്രാണപ്രതിഷ്ഠ: പ്രകോപനപരമായ വിവരങ്ങൾ പങ്കുവയ്ക്കരുത്, മാധ്യമങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര വാർത്ത വിനിമയ മന്ത്രാലയം

പ്രാണപ്രതിഷ്ഠ ചടങ്ങുകളുമായി ബന്ധപ്പെട്ട് പ്രകോപനപരമായ വിവരങ്ങൾ പങ്കുവയ്ക്കരുതെന്നാണ് നിർദ്ദേശം

ന്യൂഡൽഹി: അയോധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായി രാജ്യത്തെ മാധ്യമ സ്ഥാപനങ്ങൾക്ക് കർശന നിർദ്ദേശം നൽകി കേന്ദ്ര വാർത്ത വിനിമയ മന്ത്രാലയം. പ്രാണപ്രതിഷ്ഠ ചടങ്ങുകളുമായി ബന്ധപ്പെട്ട് പ്രകോപനപരമായ വിവരങ്ങൾ പങ്കുവയ്ക്കരുതെന്നാണ് നിർദ്ദേശം. ഏതെങ്കിലും ചാനലോ, ഇലക്ട്രോണിക് മീഡിയയോ പ്രകോപനപരമായ വിവരങ്ങൾ പ്രക്ഷേപണം ചെയ്യുകയോ, പോസ്റ്റ് ചെയ്യുകയോ ചെയ്താൽ കർശന നടപടി സ്വീകരിക്കുന്നതാണ്.

രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ഏതെങ്കിലും മത വിഭാഗത്തെ പ്രകോപിപ്പിക്കുന്നതിനായി എന്തെങ്കിലും തരത്തിലുള്ള മതചിഹ്നങ്ങളോ, കെട്ടിടങ്ങളോ, ദൃശ്യങ്ങളോ പ്രചരിപ്പിക്കാൻ പാടുള്ളതല്ല. ഇവ ശ്രദ്ധയിൽപ്പെട്ടാലും നടപടി സ്വീകരിക്കുന്നതാണ്. അതേസമയം, ചാനലുകൾ, വെബ് ചാനലുകൾ, ഡിജിറ്റൽ മാധ്യമങ്ങൾ എന്നിവ രാമക്ഷേത്രത്തിനെതിരെ പ്രകോപനപരമായ വാർത്തകൾ പുറത്തുവിട്ടാൽ അത് കേന്ദ്ര സർക്കാരിന്റെ വാർത്താ പ്രസരണ മന്ത്രാലയത്തെ അറിയിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

Also Read: അവനെ ഒഴിവാക്കിയത് ഖുലഅ് പ്രകാരം: ഷൊയ്ബ് മാലിക്കിന്റെ മൂന്നാം വിവാഹത്തെക്കുറിച്ച് പൊട്ടിത്തെറിച്ച്‌ സാനിയയുടെ പിതാവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button