ലോസ് ഏജലിസ്: ഓസ്‌കര്‌റില്‍ മുത്തമിട്ട് ഗ്രീന്‍ ബുക്ക്. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ഉള്‍പ്പെടെ മൂന്ന് അക്കാദമി അവാര്‍ഡുകളാണ് ഗ്രീന്‍ബുക്ക് സ്വന്തമാക്കിയത്. പീറ്റര്‍ ഫാരെല്ലിയാണ് ചിത്രത്തിന്റെ സംവിധായകന്‍. ഗ്രീന്‍ബുക്കിലൂടെ മികച്ച സഹനടനുള്ള പുരസ്‌കാരം മഹേര്‍ഷാല അലിയും, ഒറിജില്‍ തിരക്കഥയ്ക്കുള്ള പുരസ്‌കാരവും ഗ്രീന്‍ബുക്ക് സ്വന്തമാക്കി. അതേസമയം വിഗ്ഗോ മോര്‍ട്ടെന്‍സെന്നിന് മികച്ച നടന്‍, മികച്ച ഫിലിം എഡിറ്റിംഗിനുള്ള നോമിനേഷനില്‍ പാട്രിക്ക് ജെ ഡോണ്‍ വിറ്റോയും ഗ്രീന്‍ ബുക്കില്‍ നിന്നും ഓസ്‌കര്‍ നാമനിര്‍ദ്ദേശ പട്ടികയില്‍ ഇടം പിടിച്ചിരുന്നു. വംശവെറിക്കാരുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു ഇറ്റാലിയന്‍ ബൗണ്‍സറെ വാടകയ്ക്കെടുത്ത് ദീര്‍ഘയാത്ര ചെയ്യുന്ന ഡോ. ഡൊണാള്‍ഡ് ഷര്‍ലി എന്ന ആഫ്രിക്കക്കാരനായ പിയാനിസറ്റിന്റെ കഥയാണ് ഗ്രീന്‍ ബുക്ക് പറുന്നത്.
"I want to dedicate it to our great friend Carrie Fisher!" #Oscars pic.twitter.com/iaQGIopXx3
— Screen Rant (@screenrant) February 25, 2019
റോമ എന്ന ചിത്രത്തിന് അല്‍ഫോണ്‍സോ ക്യാറോണ്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടി. മികച്ച വിദേശ ഭാഷാ ചിത്രത്തിനും റോമ അക്കാദമി അവാര്‍ഡ് സ്വന്തമാക്കി. മെക്സിക്കോയിലെ സംഘര്‍ഷഭരിതമായ രാഷ്ട്രീയ പശ്ചാത്തലത്തില്‍ നാല് മക്കള്‍ക്കുവേണ്ടി കഷ്ടപ്പെടുന്ന ക്ലിയോ എന്ന ആയയുടെ കഥയാണ് റോമ പറയുന്നത്.
ബൊഹീമിയന്‍ റാപ്സോഡിയാണ് ഏറ്റവും കൂടുതല്‍ പുരസ്‌കാരങ്ങള്‍ നേടിയത്. മികച്ച നടന്‍, മികച്ച എഡിറ്റിങ്, സൗണ്ട് എഡിറ്റിങ്, സൗണ്ട് മിക്സിങ് ഉള്‍പ്പെടെ നാല് അവാര്‍ഡുകള്‍ ചിത്രത്തിന് ലഭിച്ചു. അഞ്ച് നോമിനേഷനുകളാണ് ചിത്രത്തിനുണ്ടായിരുന്നത്.
Post Your Comments