ന്യൂഡല്‍ഹി: ഗാന്ധി വധം പുനരാവിഷ്‌കരിച്ച പൂജ ശകുന്‍ പാണ്ഡെയ്ക്കും ഭര്‍ത്താവ് അശോക് പാണ്ഡെയ്ക്കും ഹിന്ദു മഹാസഭയുടെ ആദരം. ഇരുവര്‍ക്കും ഉടവാള്‍ നല്‍കിയായിരുന്നു ഹിന്ദു മഹാസഭ ആദരവ് അര്‍പ്പിച്ചത്. രാഷ്ട്രപിതാവിന്റെ കൊലപാതകം പുനാരാവിഷ്‌കരിച്ച ഇരുവരെയും നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യം ലഭിച്ചു. ഹിന്ദുമഹാസഭ ദേശീയ ജനറല്‍ സെക്രട്ടറിയാണ് പൂജ ശകുന്‍ പാണ്ഡെ. ഗാന്ധി വധം പുനരാവിഷ്‌കരിച്ചത് പൊറുക്കാനാവാത്ത തെറ്റാണെന്ന് നേരത്തെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30ന് ഗാന്ധി ചിത്രത്തിലേക്ക് പൂജ പാണ്ഡെ വെടിയുതിര്‍ത്ത് രക്തം വീഴ്ത്തി ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. അന്നേ ദിവസം ഗോഡ്സെയ്ക്ക് ആദരവ് അര്‍പ്പിക്കുന്നതായും ഹിന്ദു മഹാസഭാ നേതാക്കള്‍ അറിയിച്ചു. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് ഒളിവില്‍ പോയ പൂജാ പാണ്ഡെയെ ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിലൊടുവിലാണ് പോലീസ് പിടികൂടിയത്.
Post Your Comments