തൊടുപുഴ : മോഷണ കേല് പ്രതിയെ കുടുക്കിയതിനു പിന്നില്‍ ഫേസ്ബുക്ക്. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി മുങ്ങിനടക്കുകയായിരുന്ന മോഷണക്കേസ് പ്രതിയെ ഫെയ്സ്ബുക്കിന്റെ സഹായത്തോടെയാണ് പോലീസ് പിടികൂടിയത്. മോഷമ കേസ് പ്രതിയുമായി പൊലീസ് ഉദ്യോഗസ്ഥര്‍ സ്ത്രീയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഫേസ്ബുക്ക് ചാറ്റില്‍ ഇയാളുമായി ചങ്ങാത്തം കൂടിയായിരുന്നു കുടുക്കിയത്. ജാമ്യത്തിലിറങ്ങി മുങ്ങിയ തൊടുപുഴ ചുങ്കം കാഞ്ഞിരത്തിങ്കല്‍ അലക്സ് കുര്യനാ(35)ണ് അറസ്റ്റിലായത്. 2006 മുതല്‍ അലക്സ് തൊടുപുഴ, കരിങ്കുന്നം പോലീസ് സ്റ്റേഷനില്‍ വിവിധ മോഷണക്കേസുകളില്‍ പ്രതിയാണ്. ഒരു കേസില്‍ പിടിയിലായ ശേഷം 2010-ല്‍ ജാമ്യമെടുത്ത് മുങ്ങി. വയനാട്ടിലെത്തി വിവാഹം കഴിച്ച് ജീവിക്കുകയായിരുന്നു.
കുറച്ചുനാള്‍ മുന്‍പ് സമാനമായ മറ്റൊരു കേസിലെ പ്രതിയെ അന്വേഷിച്ച് പോലീസ് എറണാകുളത്ത് എത്തി. ഇയാളുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പതിവായി വിളിക്കുന്ന മറ്റൊരാളെപറ്റി സംശയം ഉണ്ടായി. പിന്നീട് ഇത് അലക്‌സാണെന്ന് കണ്ടെത്തി. മൊബൈല്‍ നമ്പര്‍ വെച്ച് ഫെയ്സ്ബുക്കില്‍ പരിശോധിച്ച് അലക്‌സിന്റെ അക്കൗണ്ട് കണ്ടെത്തി. പിന്നീട് ഫെയ്സ്ബുക്ക് മെസഞ്ചര്‍ വഴി ഇടുക്കി സൈബര്‍ സെല്‍ വിദഗ്ധര്‍ ഇയാളുമായി സ്ത്രീയെന്ന് പരിചയപ്പെടുത്തി ചങ്ങാത്തം സ്ഥാപിച്ചു. പിന്നീട് വയനാട്ടിലെത്തി വിളിച്ചുവരുത്തി സാഹസികമായി പിടികൂടുകയായിരുന്നു. മാരകായുധങ്ങളുമായി ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും പോലീസുകാര്‍ ഇയാളെ കീഴ്പ്പെടുത്തി. തൊടുപുഴ ഡിവൈ.എസ്.പി.യുടെ പ്രത്യേക സ്‌ക്വാഡിലെ അശോകന്‍, ഷംസ്, സിബി, ഹരീഷ് എന്നിവരടങ്ങിയ സംഘമാണ് സംഘത്തിലുണ്ടായിരുന്നത്. ഇയാള്‍ക്കെതിരേ മറ്റ് സ്റ്റേഷനുകളിലും കേസുള്ളതായാണ് വിവരം. മുട്ടം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Post Your Comments