CinemaNewsEntertainment

ഓസ്‌കാര്‍ നിറവില്‍ ഇന്ത്യന്‍ പശ്ചാത്തലത്തില്‍ നിര്‍മിച്ച ഡോക്യൂമെന്ററി

 

ലോസ് ആഞ്ചലസ്: ഇന്ത്യയിലെ ആര്‍ത്തവകാലത്തെ ആരോഗ്യപരിപാലനത്തെക്കുറിച്ച് ഇറാനിയന്‍-അമേരിക്കന്‍ സംവിധായിക റയ്ക സെഹ്റ്റച്ബച്ചി ഒരുക്കിയ ‘ഷോര്‍ട്ട് പിരീഡ്. എന്‍ഡ് ഓഫ് സെന്റന്‍സിന്’ മികച്ച ഡോക്യുമെന്റിക്കുള്ള ഓസ്‌കര്‍ പുരസ്‌കാരം. ഈ വര്‍ഷത്തെ ഓസ്‌കര്‍ നാമനിര്‍ദേശ പട്ടികയില്‍ ഇന്ത്യന്‍ ബന്ധം ഉള്ള ഏക ചിത്രം കൂടിയാണിത്.

ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തിലെ സ്ത്രീയുടെ അനുഭവങ്ങളാണ് ഡോക്യുമെന്ററിയുടെ പ്രമേയം. അരുണാചലം മുരുഗാനന്ദന്‍ എന്ന സംരഭകന്‍ കണ്ടു പിടിച്ച ചെലവു ചുരുങ്ങിയ രീതിയില്‍ സാനിറ്ററി നാപ്കിന്‍ ഉത്പാദിപ്പിക്കാനുള്ള യന്ത്രം ഈ ഗ്രാമത്തില്‍ സ്ഥാപിക്കുന്നതും അതിനു ശേഷം ഗ്രാമത്തിലെ സ്ത്രീകളുടെ അനുഭവങ്ങളുമാണ് ഡോക്യുമെന്ററി ആവിഷ്‌കരിക്കുന്നത്.

ഏതൊരു ഇന്ത്യന്‍ ഗ്രാമത്തെയും പോലെത്തന്നെയായിരുന്നു ഹാപൂര്‍. കാലിഫോര്‍ണിയ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ‘ദി പാഡ് പ്രോജക്ട്’ എന്ന എന്‍ജിഒയാണ് ഹാപൂറിനെ മാറ്റിത്തീര്‍ക്കുന്ന ചില നീക്കങ്ങളുമായെത്തിയത്. ആര്‍ത്തവകാലത്ത് വസ്ത്രങ്ങളില്ലാതെ ബുദ്ധിമുട്ടുന്ന സ്ത്രീകള്‍ക്കു വേണ്ടി സ്ത്രീകളെത്തന്നെ രംഗത്തിറക്കാന്‍ ഇവര്‍ക്കായി. ആണുങ്ങള്‍ ഏറെ സംശത്തോടെയാണ് സ്ത്രീകളുടെ ഇത്തരം നീക്കങ്ങളെ കണ്ടത്. ആര്‍ത്തവമെന്ന് ഉച്ചരിക്കുന്നതു പോലും എന്തോ അപരാധമായിക്കാണുന്ന സമൂഹത്തില്‍ സ്ത്രീകളുണ്ടാക്കുന്ന ചലനങ്ങളാണ് ഡ!!ോക്യുമെന്ററി ചിത്രീകരിച്ചിരിക്കുന്നത്.

സ്ത്രീകള്‍ പാഡുകള്‍ വില്‍ക്കാന്‍ ഗ്രാമത്തിലെ ഓരോ വാതില്‍ക്കലും ചെല്ലുകയാണ്. അകത്തേക്ക് ഓടിമാറുന്ന പുരുഷന്മാരെ ഈ സ്ത്രീകള്‍ പുറത്തേക്ക് വിളിക്കുന്നു. ‘ഇങ്ങോട്ടു വരൂ, ഞാന്‍ കടിക്കില്ല’ എന്നാണ് അവരില്‍ നിന്നും വരുന്ന വാക്കുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button