ചെന്നൈ: കോണ്‍ഗ്രസിന് പ്രതീക്ഷിച്ചതിലും അപ്പുറമുള്ള സീറ്റുകള്‍ നല്‍കിയതില്‍ തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യത്തില്‍ അതൃപ്തി. രണ്ട് സീറ്റില്‍ അധികം വിജയ സാധ്യതയില്ലാത്ത പാര്‍ട്ടിക്ക് പത്ത് സീറ്റുകള്‍ നല്‍കിയതില്‍ ഇടതുപാര്‍ട്ടികള്‍ അടക്കം പ്രതിഷേധത്തിലാണ്. ഇതോടെ ഡിഎംകെ നേതൃത്വം സമ്മര്‍ദത്തിലായിരിക്കുകയാണ്. കോണ്‍ഗ്രസിന് സംസ്ഥാനത്ത് പത്ത് സീറ്റുകള്‍ നല്‍കുമെന്നായിരുന്നു ഡിഎംകെ അധ്യക്ഷന്‍ എംക സ്റ്റാലിന്‍ അറിയിച്ചത്.
പുതുച്ചേരി അടക്കമാണ് പത്ത് സീറ്റുകള്‍ അനുവദിച്ചത്. ഇതില്‍ കടുത്ത അതൃപ്തിയാണ് മറ്റ് പാര്‍ട്ടികള്‍ അറിയിച്ചത്. കോണ്‍ഗ്രസിന്റെ സീറ്റ് കുറയ്ക്കാനായി കടുത്ത സമ്മര്‍ദമാണ് പാര്‍ട്ടി നേരിടുന്നത്.ഇതുകൊണ്ടു തന്നെ കോൺഗ്രസ്സിന്റെ രണ്ടു സീറ്റുകൾ തിരിച്ചെടുക്കാൻ ഡി എം കെ നിർബന്ധിതരാകുകയാണ്. ഇതോടെ മഴവില്‍ സഖ്യത്തിനെതിരെ ഉണ്ടാക്കിയ മഹാസഖ്യത്തില്‍ വിള്ളല്‍ വീണിരിക്കുകയാണ്. എന്നാല്‍ കോണ്‍ഗ്രസ് ഈ സീറ്റുകള്‍ തിരിച്ച് കൊടുക്കാന്‍ തയ്യാറായിട്ടില്ലെങ്കില്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമാകും.
എന്നാല്‍ സീറ്റിന്റെ കാര്യത്തില്‍ രാഹുല്‍ ഗാന്ധിയുമായി സ്റ്റാലിന്‍ ചര്‍ച്ച നടത്തുമെന്നാണ് സൂചന.വിസികെ, എംഡിഎംകെ, സിപിഐ, സിപിഎം, എന്നിവര്‍ സ്റ്റാലിനെ അതൃപ്തി അറിയിച്ച് കഴിഞ്ഞു. ഇവര്‍ക്കെല്ലാം ഓരോ സീറ്റുകളാണ് ഡിഎംകെ നല്‍കുന്നത്. ഇതാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചത്.
Post Your Comments