
കൊച്ചി : തെറ്റായ കാര്യം പ്രചരിപ്പിച്ചതിന്റെ പേരിൽ കേരളാ ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയ്ക്കെതിരെ നൽകിയ കേസ് പിൻവലിച്ച് മുൻ ബ്ലാസ്റ്റേഴ്സ് താരവും നിലവിൽ ചെന്നൈയിന് എഫ്സി സ്ട്രൈക്കറുമായ സി.കെ.വിനീത്. മഞ്ഞപ്പട അംഗം രേഖാമൂലം ക്ഷമ ചോദിച്ചുവെന്നും വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ കേസ് അവസാനിപ്പിച്ചതായും വിനീത് പോലീസിനെ അറിയിച്ചു.
കൊച്ചിയില്‍ നടന്ന കേരള ബ്ലാസ്റ്റേഴ്സ്-ചെന്നൈയിന് എഫ്സി മത്സരത്തിൽ വിനീത് ബോള്‍ബോയിയെ അസഭ്യം പറഞ്ഞെന്നായിരുന്നു വാട്സ്ആപ്പ് ഗ്രൂപ്പുകളിലും മറ്റും പ്രചരിച്ചത്. സംഭവത്തില്‍ മഞ്ഞപ്പടയ്ക്കെതിരെ വിനീത് രംഗത്തെത്തുകയും പോലീസില്‍ പരാതിപെടുകയുമായിരുന്നു
Post Your Comments