Latest NewsBikes & Scooters

ഒറ്റ ചാര്‍ജ്ജില്‍ 110 കിലോമീറ്റര്‍ ; സെറോ പ്ലസ് ഇ-സ്‌കൂട്ടര്‍ തരംഗമാകുന്നു

ഒറ്റ ചാര്‍ജ്ജില്‍ 110 കിലോമീറ്റര്‍ വരെ പോകുന്ന സെറോ പ്ലസ് ഇ-സ്‌കൂട്ടര്‍ വിപണിയിൽ തരംഗമാകുന്നു. ഇന്ത്യന്‍ വൈദ്യുത സ്‌കൂട്ടര്‍ ഡൽഹി കേന്ദ്രമായ അവന്‍ മോട്ടോര്‍സാണ് പുറത്തിറക്കിയിരിക്കുന്നത്. 47,000 രൂപയാണ് സെറോ പ്ലസ് ഇ-സ്‌കൂട്ടറിന് വില.

ഊരി മാറ്റാവുന്ന രണ്ടു ബാറ്ററി പാക്കുകള്‍ പുതിയ സെറോ പ്ലസിലുണ്ട്. ബാറ്ററി പാക്ക് ഒന്നു മാത്രമാണ് ഉപയോഗിക്കുന്നതെങ്കില്‍ ഒറ്റ ചാര്‍ജില്‍ 60 കിലോമീറ്റര്‍ ദൂരം സ്‌കൂട്ടറോടും. ഇരട്ട ബാറ്ററി പാക്കെങ്കില്‍ 110 കിലോമീറ്റര്‍ ദൂരം വരെയോടാന്‍ സെറോ പ്ലസിന് കഴിയുമെന്ന് കമ്പനി പറയുന്നു.

മണിക്കൂറില്‍ 45 കിലോമീറ്ററാണ് സ്‌കൂട്ടറിന്റെ പരമാവധി വേഗം. രണ്ടു മുതല്‍ നാലു മണിക്കൂര്‍ വരെ വേണം ബാറ്ററി പാക്കുകള്‍ പൂര്‍ണ്ണമായും ചാര്‍ജ്ജ് ചെയ്യാന്‍. ഊരി മാറ്റാവുന്ന ബാറ്ററി സംവിധാനമായതുകൊണ്ട് സാധാരണ പോര്‍ട്ടുകള്‍ ചാര്‍ജ്ജിംഗിനായി ഉപയോഗിക്കാം.

48 V, 28Ah ശേഷിയുള്ള ലിഥിയം അയോണ്‍ ബാറ്ററി ബാക്കാണ് വൈദ്യുത മോട്ടോറിന് ഊര്‍ജ്ജം പകരുക. സ്‌കൂട്ടറിന് ഭാരം 62 കിലോ. 150 കിലോ വരെ ഭാരം കയറ്റാന്‍ സെറോ പ്ലസ് പ്രാപ്തമാണ്. ടെലിസ്‌കോപിക് ഫോര്‍ക്കുകളും കോയില്‍ സ്പ്രിങ്ങ് സസ്‌പെന്‍ഷനുമാണ് മോഡലില്‍ ഒരുങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button