ബംഗളൂരു : വിവിധ രാജ്യങ്ങളുടെ പോര് വിമാനങ്ങള്‍ ആകാശത്ത് തലങ്ങും വിലങ്ങും പറക്കുന്നതു കണ്ടപ്പോള്‍ ജനങ്ങള്‍ അല്‍പ്പമൊന്ന് പരിഭ്രാന്തിയിലായി. എന്നാല്‍ അത് എയര്‍ഷോയുടെ ഭാഗമായി ആകാശത്ത് വിസ്മയകാഴ്ചകളൊരുക്കിയതാണെന്ന് കേട്ടപ്പോള്‍ ആശ്വാസവും. വിവിധ രാജ്യങ്ങളുടെ പോര്‍വിമാനങ്ങള്‍ ആകാശത്ത് വിസ്മയക്കാഴ്ചകളൊരുക്കിയ 12-ാമത് എയ്റോ ഇന്ത്യയ്ക്കാണ് യെലഹങ്ക വ്യോമസേനാതാവളത്തില്‍ സമാപനമായത്.
ഇന്ത്യയുടെ തദ്ദേശീയ ലഘുയുദ്ധ വിമാനമായ തേജസിനെ യുദ്ധനിരയില്‍ നിര്‍ത്തുന്നതിന് അനുമതി ലഭിച്ചതുള്‍പ്പെടെയുള്ള നേട്ടങ്ങളുമായാണ് ഇത്തവണത്തെ എയര്‍ ഷോയ്ക്ക് തിരശ്ശീല വീണത്. പരിശീലനത്തിനിടെ അപകടമുണ്ടായതിനെത്തുടര്‍ന്ന് ആദ്യ മൂന്നു ദിവസങ്ങളില്‍ വിട്ടുനിന്ന സൂര്യകിരണ്‍ എയ്റോബാറ്റിക് സംഘം അവസാനത്തെ രണ്ടുദിവസം സൂര്യതേജസ്സോടെ അവതരിച്ചത് എയര്‍ഷോയുടെ മാറ്റുകൂട്ടി.ഈയിടെ ഏറെ വിവാദംസൃഷ്ടിച്ച ഫ്രാന്‍സിന്റെ റഫാല്‍ യുദ്ധവിമാനമായിരുന്നു എയര്‍ഷോയിലെ മറ്റൊരു പ്രധാന ആകര്‍ഷണം. ഫ്രാന്‍സില്‍നിന്ന് മൂന്ന് റഫാല്‍ വിമാനങ്ങളാണ് പ്രദര്‍ശനത്തിനെത്തിച്ചത്. ഇതോടൊപ്പം വിവിധ രാജ്യങ്ങളില്‍നിന്നുള്ള ചരക്കുവിമാനങ്ങളും യാത്രാവിമാനങ്ങളും പ്രദര്‍ശനത്തിനെത്തി.
Post Your Comments