വയനാട്: വയനാട് വന്യജീവി സങ്കേതവുമായി അതിര്‍ത്തി പങ്കിടുന്ന ബന്ദിപ്പൂര്‍ മുതുമല വനമേഖലയില്‍ കാട്ടുതീ പടര്‍ന്നതോടെ മൈസൂര്‍ – ഊട്ടി ദേശീയപാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ഇന്നലെ ഉച്ചയോടെ ബന്ദിപൂര്‍ വനത്തിലെ ഗോപാല്‍സാമി പേട്ട ഭാഗത്താണ് ആദ്യം തീ കണ്ടത്. പിന്നീട് വാച്ചിനഹള്ളി ഭാഗത്തേക്കും മേല്‍ക്കമ്മനഹള്ളിയിലേക്കും തീ പടര്‍ന്നു പിടിക്കുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് കര്‍ണാടക വനംവകുപ്പ് തീ നിയന്ത്രണവിധേയമാക്കിയത്.
തമിഴ്‌നാട് വനം വകുപ്പിന് കീഴിലുള്ള മുതുമലയില്‍ ശക്തമായ കാറ്റ് തീ അണക്കാനുള്ള ശ്രമങ്ങള്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചു. ഇരു സംസ്ഥാനത്തും ഹെക്ടര്‍ കണക്കിന് വനം നശിച്ചു എന്നാണ് കരുതുന്നത്. ഇതോടെ വയനാട് വന്യജീവി സങ്കേതവും കനത്ത ജാഗ്രതയിലാണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വനപാലകര്‍ നല്‍കുന്ന വിവരം.
Post Your Comments