മുന്പത്തെക്കാള് വളരെ ആക്ടീവാണ് സോഷ്യല്‍മീഡിയ ഇപ്പോള്‍. പലരും ഒളിച്ചുവെച്ചിരുന്ന പല കഴിവുകളും പുറത്തുകൊണ്ടൂവന്ന്ത് സോഷ്യല്‍ മീഡിയയാണ്. ഒരാളെ പ്രസിദ്ധമാക്കാനും കുപ്രസിദ്ധനാക്കാനുമെല്ലാം ഇന്ന് സോഷ്യല്‍ മീഡിയക്ക് കഴിയും. ഒരു കാലത്ത് റിയാലിറ്റി ഷോകളിലൂടെ മാത്രം കലാകാരന്മാരെ കണ്ടിരുന്ന നമ്മള് ഇന്ന് കാണുന്നത് സോഷ്യല്‍ മീഡിയകളില്‍ കൂടിയാണ്. സംഗതി കൊള്ളാമെങ്കില്‍ പിന്നെ അങ്ങ് വൈറലായിക്കോളും. ഇത്തവണ വൈറലായത് ഒരു വിറകു വെട്ടുകാരനാണ്. അദ്ദേഹത്തിന്റം പാട്ട് കേട്ട് അമ്പരന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
വിറകു വെട്ടുന്നതിനിടയില്‍ ആരോ നിര്‍ബന്ധിച്ചപ്പോള്‍ അസാധ്യമായി പാടി ഞെട്ടിച്ചു കളഞ്ഞു. വിനയന് സംവിധാനം ചെയ്തു കലാഭവന്‍ മണി നായകനായെത്തിയ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനുമെന്ന ചിത്രത്തിലെ ആലില കണ്ണായെന്നു തുടങ്ങുന്ന ഗാനമാലപിച്ചു തുടങ്ങിയ അദ്ദേഹം പിന്നീട് മലയാള സിനിമയിലെ കുറച്ചു ഹിറ്റ് ഗാനങ്ങള്‍ കൂടി പാടി. നിങ്ങളൊക്കെ ഇത്രയും കാലം എവിടെയായിരുന്നു മനുഷ്യാ എന്നാണ് വീഡിയോ കണ്ടവര്‍ ചോദിക്കുന്നത്. ഫ്ളവര്‍സ് ചാനലിലെ കോമഡിയുത്സവത്തില് ഒരു കൈ നോക്കിക്കൂടേയെന്നും പാട്ട് കേട്ടവര്‍ ചോദിക്കുന്നു. സംഗതി വൈറല്‍ ആയെങ്കിലും ഇദ്ദേഹം ആരാണെന്നോ എവിടെയുള്ളയാളാണെന്നോ ഇത് വരെ കണ്ടെത്താനായിട്ടില്ല.
Post Your Comments