Latest NewsKerala

ജയിൽ വളപ്പിലെ വെടിവയ്പ് ; 2 പേർ അറസ്റ്റിൽ

കാട്ടാക്കട : ജയിൽ വളപ്പിൽ കടന്ന് വെടിവച്ച സംഭവത്തിൽ 2 പേർ അറസ്റ്റിൽ. ഇരുവരും കൊലക്കേസടക്കം ഒട്ടേറെ കേസുകളിൽ പ്രതികളാണു പോലീസ് പറഞ്ഞു. ചെമ്പൂര് കള്ളിമൂട് കുളമട മേക്കുംകര വീട്ടിൽ അഭിലാഷ്(24) മഞ്ചംകോട് മുള്ളംകുഴി കിഴക്കുംകര പുത്തൻ വീട്ടിൽ അഭിലാഷ്(29) എന്നവരാണ് പിടിയിലായത്. ഇരുവരെയും കാട്ടാക്കട കോടതിയിൽ ഹാജരാക്കി.

പിടിയിലായ ഇരുവരും ചെമ്പൂര് മൊട്ടെലവിൻമൂട് കേന്ദ്രമായി ഇറച്ചി കോഴി കച്ചവടം നടത്തുന്നവരാണെന്ന് പോലീസ് പറഞ്ഞു. പിടിയിലായ പ്രതികൾ ഇറച്ചി കോഴി വ്യാപാരത്തിന്റെ മറവിൽ വേട്ടയിറച്ചി വിറ്റിരുന്നോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്.

നഗരത്തിലെ മുന്തിയ ഹോട്ടലുകളിലേക്ക് വേട്ടയിറച്ചി എത്തിക്കുന്ന സംഘം നേരത്തെ തന്നെ സജീവമാണ്. നെയ്യാർ വനമേഖല കേന്ദ്രമാക്കി അമ്പൂരി, വെള്ളറട പ്രദേശങ്ങളിലെ നായാട്ട് സംഘങ്ങളാണ് ഇതിനു പിന്നിലെന്ന് ആക്ഷേപമുണ്ടായിരുന്നു. പിടിയിലായ പ്രതികളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യാനാണ് നീക്കം. വനം വകുപ്പും പ്രതികളെ കസ്റ്റഡിയിൽ ആവശ്യപെടുമെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button