ന്യൂഡല്‍ഹി: സ്കൂള്‍ ബസില്‍ നിന്ന് തട്ടിക്കൊണ്ട് പോയ ആറുവയസുകാരായ ബാലന്മാരുടെ മൃതശരീരം പുഴയില്‍ നിന്ന് കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ബാന്ഡയിലുളള പുഴയിലാണ് ഇരുവരും മരിച്ചനിലയില്‍ കണ്ടെത്തിയത്. പുഴയില്‍ കല്ലില്‍ കെട്ടിയ നിലയിലായിരുന്നു കുട്ടികളുടെ മൃതശരീരം. മധ്യപ്രദേശിലെ ചിത്രക്കൂട്ടില്‍ നിന്ന് ഫെബ്രുവരി 12 നാണ് കുട്ടികളെ രണ്ടുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ട് പോയതായി റിപ്പോര്‍ട്ടുകള്‍.
കുട്ടികളെ തട്ടിക്കൊണ്ട് പോയതിന് ശേഷം ഇവരുടെ ബന്ധുക്കളില്‍ നിന്ന് മോചന ദ്രവ്രം വാങ്ങിയതിന് ശേഷമാണ് കുട്ടികളെ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കുട്ടികളെ കുറിച്ചുളള വിവരം കെെമാറുന്നവര്‍ക്ക് മധ്യപ്രദേശ് പൊലീസ് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
കുട്ടികളെ തട്ടിക്കൊണ്ടുപോയതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്ന് പൊലീസിന് ലഭിച്ചിട്ടുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് 6 പേരെയോളം പോലീസ് പിടികൂടിയിട്ടുണ്ട്. പിതാവിനോടുള്ള വ്യക്തിവൈരാഗ്യമായിരിക്കാം കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് നിഗമനം.
Post Your Comments