കല്‍പ്പറ്റ: കല്‍പ്പറ്റ ഫിലിം ഫ്രറ്റേണിറ്റിയുടെ (കെഎഫ്എഫ്) നേതൃത്വത്തില്‍ നടക്കുന്ന അന്താരാഷ്ട്ര ചലചിത്രോത്സവം ഈ വര്‍ഷം മാര്‍ച്ച് 3, 4 തീയതികളില്‍ നടക്കും. കഴിഞ്ഞ അഞ്ചുവര്‍ഷമായി കല്‍പ്പറ്റ കേന്ദ്രീകരിച്ച് നടന്ന ചലച്ചിത്രമേളകളുടെ തുടര്‍ച്ചയായാണ് ഇത്തവണയും ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. കല്‍പ്പറ്റ എസ്‌കെഎംജെഎച്ച്എസ്എസ് ജൂബിലി ഓഡിറ്റോറിയത്തിലാണ് ഇത്തവണത്തെ മേള നടക്കുന്നത്.
നാലു അന്താരാഷ്ട്ര ചലചിത്രങ്ങള്‍ ഉള്‍പ്പെടെ ഫെസ്റ്റിവലിന്റെ ഭാഗമായി 10 സിനിമ/ഡോക്യുമെന്ററി എന്നിവ പ്രദര്‍ശിപ്പിക്കും. രണ്ട് സംഗീത പരിപാടികളും രണ്ട് പാനല്‍ ഡിസ്‌ക്കഷന്‍, മൃണാള്‍ സെന്‍-ലെനിന്‍ രാജേന്ദ്രന്‍ അനുസ്മരണം എന്നിവയുമുള്‍പ്പെടെ വിപുലമായ പരിപാടികളോടെയാണ് ഇത്തവണ മേള സംഘടിപ്പിക്കുന്നത്. ഫെസ്റ്റിവലിന്റെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ഫെബ്രുവരി 20 ന് ആരംഭിക്കും. പങ്കെടുക്കാന്‍ താല്‍പര്യം ഉള്ളവര്‍ക്ക് കല്‍പ്പറ്റ ഫിലിം ഫ്രറ്റേണിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ മാര്‍ച്ച് ഒന്നിന് അവസാനിക്കും. കെഎഫ്എഫ് നിര്‍മ്മാണത്തില്‍ പങ്കാളിയായി കനോപ്പി ബ്ലാക്ക് പ്രൊഡക്ഷന്‍ നിര്‍മ്മിച്ച ‘ദി സ്ലേവ് ജെനസിസ്’ എന്ന ഡോക്യുമെന്ററിക്ക് കഴിഞ്ഞ വര്‍ഷത്തെ(2018) മികച്ച ആന്ത്രോപ്പോളജിക്കല്‍ ഡോക്യുമെന്റിക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു.
Post Your Comments