Latest NewsNattuvartha

വിനോദ സഞ്ചാരികളെ ആകര്‍ഷിച്ച് ശംഖുമുഖം തീരം വര്‍ണപ്രപഞ്ചത്തില്‍

തിരുവനന്തപുരം : ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ വന്നെത്തുന്ന ശംഖുമുഖത്തിന്റെമുഖം മാറുന്നു. തീരം ഇപ്പോള്‍ വര്‍ണപ്രപഞ്ചത്തില്‍ കുളിച്ചുനില്‍ക്കുകയാണ്. ബീച്ച് കാര്‍ണിവലിനോടനുബന്ധിച്ചാണ് ശംഖുംമുഖം തീരം വര്‍ണവെളിച്ചത്തില്‍ മുങ്ങിയിരിക്കുന്നത്. സിങ്ക്രണൈസ് ലൈറ്റുകളുപയോഗിച്ചാണ് തീരത്തെ വര്‍ണവെളിച്ചത്തിലാക്കിയത്. .

ഈ വെളിച്ചത്തിന്റെ പശ്ചാത്തലത്തിലാണ് കലാപരിപാടികളും കായിക മത്സരങ്ങളും നടക്കുക. ശനിയാഴ്ച വൈകീട്ട് സ്ത്രീകളുടെയും പുരുഷന്മാരുടെയും വടംവലി മത്സരം നടന്നു. രാത്രി ഏഴിന് ലോക്ധര്‍മി അവതരിപ്പിക്കുന്ന ശാകുന്തളം എന്ന നാടകവും അവതരിപ്പിച്ചു. ഞായറാഴ്ച വൈകീട്ട് നാലിന് ബീച്ച് ഹാന്‍ഡ് ബോള്‍ മത്സരവും ഏഴിന് ‘മദ്രാസ് മെയില്‍’ എന്ന മെഗാഷോയും നടക്കും. നഗരസഭയുടെ ശംഖുംമുഖം ആര്‍ട്ട് മ്യൂസിയവും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും വൈലോപ്പിള്ളി സംസ്‌ക്യതി ഭവനുമായി സഹകരിച്ചാണ് ബീച്ച് കാര്‍ണിവല്‍ നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button