കണ്ണൂര്‍ : സിപിഎമ്മിനേയും സര്‍ക്കാരിനേയും കടുത്ത വിമര്‍ശനം നല്‍കി ബിജെപി മുന്‍ നേതാവ് പി പി മുകുന്ദന്‍. എന്‍ എസ്എസ് സമുദായത്തെ പാര്‍ട്ടി വിരട്ടുകയാണ് മാത്രമല്ല അധിക്ഷേപിക്കുകയും ചെയ്യുന്നതായി മുകുന്ദന്‍ വിമര്‍ശിച്ചു. സിപിഎം ഇപ്പോള്‍ അഹങ്കാരത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. അവര്‍ കേരളത്തെ ഇന്ന് വിമോചന സമര കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ട് പോകുകയാണെന്നും മുകുന്ദന്‍ കുറ്റപ്പെടുത്തി.
. എന്‍എസ്‌എസിന്‍റെ മാടമ്ബിത്തരം കയ്യില്‍ വെച്ചാല്‍ മതിയെന്നും സാധാരണക്കാരും കര്‍ഷകരും പാര്‍ട്ടിക്കൊപ്പമാണെന്ന് കോടിയേരി പറഞ്ഞിരുന്നു.
അധികാരം കെെയ്യിലുണ്ട് എന്ന് വെച്ച് എന്തും ആകാമെന്ന് കരുതണ്ടെന്നും ഇത്തരത്തിലുളള പ്രസ്താവനകളെ ഭയപ്പെടുന്നില്ലെന്നും എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ തിരിച്ചടിക്കുകയും ചെയ്തിരുന്നു.
Post Your Comments