Latest NewsIndia

ഇന്ത്യയിലാണ് ജീവിക്കുന്നതെങ്കിലും ചിലര്‍ പറയുന്നത് പാക് ഭാഷയെന്ന് പ്രധാനമന്ത്രി

മുംബൈയില്‍ ഭീകരാക്രമണം നടന്നപ്പോള്‍ കുറ്റവാളികള്‍ക്കെതിരെ ഒന്നും ചെയ്യാന്‍ ശ്രമിക്കാത്തവരാണ് ഇത് ചെയ്യുന്നതെന്നും മോദി പറഞ്ഞു

ടോംഗ്: ഇന്ത്യയില്‍ ജീവിക്കുന്നവരാണെങ്കിലും ചിലര്‍ പറയുന്നത് പാക് ഭാഷയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാക്കിസ്ഥാനെ കൂട്ടുപിടിച്ച്  ഏതെങ്കിലും രീതിയിലൂടെ തന്നെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും നീക്കുകയാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കോണ്‍ഗ്രസിനെ പേരെടുത്ത് പറയാതെയായിരുന്നു മോദിയുടെ പരാമര്‍ശം.

അതേസമയം മുംബൈയില്‍ ഭീകരാക്രമണം നടന്നപ്പോള്‍ കുറ്റവാളികള്‍ക്കെതിരെ ഒന്നും ചെയ്യാന്‍ ശ്രമിക്കാത്തവരാണ് ഇത് ചെയ്യുന്നതെന്നും മോദി പറഞ്ഞു. രാജസ്ഥാനിലെ ടോംഗില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. നേരത്തെ ഇന്ത്യ ഭരിച്ചവര്‍ ചെയ്ത പ്രവൃത്തിയുടെ ഫലമാണ് ഇപ്പോള്‍ കാണുന്നത്. ഇനിയും എന്തൊക്കെ പുറത്തു വരുന്നതെന്ന് നമുക്ക് കാണാമെന്നും അദ്ദേഹം പറഞ്ഞു. പുല്‍വാമ ആക്രമണം നടന്നതറിഞ്ഞിട്ടും പരസ്യ ചിത്രത്തില്‍ അഭിനയിക്കുന്നത് തുടര്‍ന്നുവെന്നുള്ള കോണ്‍ഗ്‌സ് ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസിന്റെ വാദങ്ങള്‍ പാക് നിലപാടിനെ ശക്തമാക്കാനെ ഉപകരിക്കൂവെന്നായിരുന്നു ബിജെപിയുടെ മറുപടി. അതേസമയം ഇന്ത്യയുടെ പോരാട്ടം കശ്മിരിനു വേണ്ടിയാണെന്നും ശ്മീരികള്‍ക്ക് എതിരെയല്ലെന്നും മോദി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button