കൊല്‍ക്കൊത്ത: രാമ നവമി ആഘോഷവുമായി ബന്ധപ്പെട്ട് കൊല്‍ക്കൊത്തയില്‍ ബൈക്ക് റാലി നടത്താനുള്ള ബി.ജെ.പി നീക്കത്തിന് തടയിട്ടു മമത സർക്കാർ . രാഷ്ട്രീയയോ അരാഷ്ട്രീയമോ മതപരമോ ആയ ഒരു കാരണത്തിന്റെ പേരിലും നഗരത്തില്‍ ബൈക്ക് റാലിക്ക് അനുമതി നല്‍കാനാവില്ലെന്നാണ് കൊല്‍ക്കൊത്ത പോലീസിന്റെ നിലപാട്. അതേസമയം, സാധാരണ റാലികള്‍ നടത്തുന്നതില്‍ വിയോജിപ്പില്ലെന്ന് പോലീസ് ബി.ജെ.പിയേയും വി.എച്ച്.പിയേയും അറിയിച്ചു.
മുന്‍ നിശ്ചയിച്ച പ്രകാരമുള്ള റാലികള്‍ തടയരുതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. റാലികള്‍ തടഞ്ഞാല്‍ വരുന്ന തെരഞ്ഞെടുപ്പില്‍ അതിന്റെ ഫലം തൃണമൂല്‍ കോണ്‍ഗ്രസ് നേരിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.അപരിഷ്‌കൃതര്‍ നടത്തുന്ന റാലികളാണെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അനുബ്രത മോണ്ടല്‍ ബി.ജെ.പിയുടെ രാമ നവമി ഘോഷയാത്രയോട് പ്രതികരിച്ചത്.
റാലിയില്‍ അനിഷ്ട സംഭവങ്ങളുണ്ടായാല്‍ സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്റർ ലാൻഡ് ചെയ്യാൻ മമത അനുവാദം നൽകിയിരുന്നില്ല. ഇതോടെ രാഹുൽ റാലി ഉപേക്ഷിക്കുകയായിരുന്നു.
Post Your Comments