Latest NewsKerala

അധികാരത്തിന്റെ അഹന്തയുള്ളതു കൊണ്ടാണ് ജി സുകുമാരന്‍ നായരെ കോടിയേരി ബാലകൃഷ്ണന്‍ അധിക്ഷേപിക്കുന്നതെന്ന് ഒ രാജഗോപാല്‍

തിരുവനന്തപുരം: അധികാരത്തിന്റെ അഹന്തയുള്ളതു കൊണ്ടാണ് ജി സുകുമാരന്‍ നായരെ കോടിയേരി ബാലകൃഷ്ണന്‍ അധിക്ഷേപിക്കുന്നതെന്ന് ഒ രാജഗോപാല്‍ എംഎല്‍എ. ദേശീയ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ് കോടിയേരിയുടെ പ്രസ്താവന. സാമൂഹിക നേതാക്കളെ അവഹേളിക്കാനുള്ള അധികാരം സിപിഐഎമ്മിനില്ലെന്നും രാജഗോപാല്‍ പറഞ്ഞു. ഒറ്റപ്പെടുത്തി ആക്രമിക്കുവാനുള്ള ശ്രമം അപലപനീയമാണെന്നും പുല്‍വാമ സംഭവത്തില്‍ പാക്കിസ്ഥാന്റെ സ്വരത്തിലാണ് കോടിയേരി സംസാരിക്കുന്നതെന്നും രാജഗോപാല്‍ പറഞ്ഞു. മാടമ്പികളുടെ പുറകേ പോകേണ്ട അവസ്ഥ സിപിഎമ്മിനില്ലെന്നും എന്‍എസ്എസിന്റെ മാടമ്പിത്തരം കൈയ്യില്‍ വെച്ചാല്‍ മതിയെന്നായിരുന്നു കഴിഞ്ഞ ദിവസം സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button