Latest NewsGulf

കുവൈറ്റ് ആഘോഷത്തില്‍ : സ്വദേശികളും വിദേശികളും ഒരുപോലെ പങ്കെടുക്കുന്നു

കുവൈറ്റ് സിറ്റി: ഫെബ്രുവരി 25 ന് കുവൈത്ത് ദേശീയ ദിനവും, ഫെബ്രുവരി 26 ന് വിമോചന ദിനവും ആഘോഷിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു. ദേശീയ ഗാനം നിലവില്‍ വന്നതിന്റെ 41മത് വാര്‍ഷികവും അമീര്‍ ഷെയ്ഖ് സബ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബ അധികാരത്തിലെത്തിയതിന്റെ 13 മത് വാര്‍ഷികവും ഒത്തു ചേരുന്നു എന്ന പ്രത്യേകതയോടെയാണ് രാജ്യവും ജനതയും അണിഞ്ഞൊരുങ്ങുന്നത്.

വെള്ളി, ശനി, ഞായര്‍, തിങ്കള്‍, ചെവ്വാ 5 ദിവസത്തെ പൊതു അവധിയോടെ സ്വദേശികളും വിദേശികളും ആഘോഷ ലഹരിയിലാണ്. രാജ്യത്തെ പ്രധാന തെരുവീഥികള്‍ ദേശീയ പതാകയുടെ വര്‍ണ്ണങ്ങളില്‍ ദീപാലങ്കാരങ്ങളാല്‍ പ്രകാശിക്കുകയാണ്. സ്വദേശികളുടെ വീടുകളും ദീപാലങ്കാരങ്ങളാല്‍ ദേശീയ പതാക പുതപ്പിച്ചിരിക്കയാണ്. അലങ്കരിച്ച വാഹനങ്ങളാണ് തെരുവുകളില്‍ എത്തുന്നത്.

ഫെബ്രുവരി 25 ന് ചടങ്ങുകളുടെ ഔദ്യോഗിക ഉത്ഘാടനത്തോടെ കടല്‍തീര ദേശീയപാതയില്‍ ഘോഷയാത്ര നൃത്ത സംഗീത പരിപാടികളും, കരിമരുന്നു പ്രയോഗവും അരങ്ങേറും. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സംഗീത നൃത്ത ഗ്രൂപ്പുകളും എത്തിയിട്ടുണ്ട്. പ്രധാന വിനോദ കേന്ദ്രങ്ങളിലും വിവിധ കലാ കായിക പരിപാടികളോടെ പ്രവേശനത്തിന് സൗജന്യ നിരക്കും പ്രഖ്യാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button