![](/wp-content/uploads/2019/01/ksrtc-electric-bus-1.jpg)
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ബസുകള്‍ നാളെ മുതല്‍ സര്‍വീസ് ആരംഭിക്കും. ശബരിമലയില്‍ പരീക്ഷണടിസ്ഥാനത്തില്‍ സര്‍വീസ് നടത്തിയ ബസുകളാണ് തിരുവനന്തപുരം, എറണാകുളം നഗരങ്ങള്‍ കേന്ദ്രീകരിച്ച് നിരത്തിലിറങ്ങുന്നത്.
പരിസ്ഥിതി സൗഹൃദ പൊതുഗതാഗത സംവിധാനം എന്ന നിലയിലാണ് ഇലക്ട്രിക് ബസുകള്‍ പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം. പമ്പ സര്‍വ്വീസ് ഫലപ്രദമാണെന്ന് കണ്ടതോടെ ഇമൊബിലിറ്റി പോളിസിയുടെ ഭാഗമായി മറ്റിടങ്ങളിലേക്ക് കൂടി സര്‍വ്വീസ വ്യാപിപ്പിക്കുകയാണ്. ആദ്യ യാത്ര നാളെ രാവിലെ തിരുവനന്തപുരത്ത് നിന്ന് ആരംഭിക്കും.
രാവിലെ 4, 4.30, 5, 5.30 6 വൈകുന്നേരം 5 6 7 8 9 എന്നീ സമയങ്ങളില്‍ തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്കും, എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കും സര്‍വ്വീസ് നടത്തും. എറണാകുളം നഗരത്തില്‍ നിന്ന് മൂവാറ്റുപുഴ അങ്കമാലി നെടുമ്പാശേരി എന്നിവിടങ്ങളിലേക്കും തിരുവനന്തപുരം നഗരത്തില്‍നിന്ന് നെടുമങ്ങാട് ആറ്റിങ്ങല്‍ കോവളം എന്നിവിടങ്ങളിലേക്കും ഹ്രസ്വദൂര സര്‍വീസും ഉണ്ടാകും.
ലോ ഫ്‌ലോര്‍ ചില്‍ ബസിന്റെ നിരക്കിലാകും ഇലക്ട്രിക് ബസും സര്‍വ്വീസ് നടത്തുക. ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാവുന്നതാണ്. വെറ്റ് ലീസ് അടിസ്ഥാനത്തില്‍ 10 ഇലക്ട്രിക് ബസുകള്‍ ആണ് കെഎസ്ആര്‍ടിസി വാങ്ങിയിട്ടുളളത്. നിലവില്‍ പാപ്പനംകോട്, ഹരിപ്പാട് എറണാകുളം എന്നിവിടങ്ങളിലാണ് ചാര്‍ജിങ് സെന്റുകള്‍.
Post Your Comments